അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു: ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജുവും ബുമ്രയും

  1. Home
  2. Sports

അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു: ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജുവും ബുമ്രയും

sanju samson


അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണും ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യരാണ് ക്യാപ്റ്റൻ. തിലക് വർമ വൈസ് ക്യാപ്റ്റനാകും.

അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം സെപ്റ്റംബർ 13നും രണ്ടാം മത്സരം സെപ്റ്റംബർ 15നും അവസാന മത്സരം സെപ്റ്റംബർ 17നും നടക്കും. മൂന്ന് മത്സരങ്ങളും ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ്.