ലോകകപ്പ് ഫുട്ബോളിനെ അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സഞ്ജു സാംസൺ

  1. Home
  2. Sports

ലോകകപ്പ് ഫുട്ബോളിനെ അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സഞ്ജു സാംസൺ

sanju samson


ഒരു സ്പോർട്സ്മാൻ എന്ന നിലയിൽ ലോകകപ്പ് ഫുട്ബോളിനെ ഞാനെന്നും അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലോകവേദിയിൽ കായികതാരങ്ങളുടെ ആത്മസമർപ്പണവും പ്രതിഭയും അഭിനിവേശവുമെല്ലാം ആഘോഷിക്കപ്പെടുകയാണ്. ഫിഫ ലോകകപ്പ് ആ ആവേശത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ്. കിക്കോഫിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.ലോകത്തെ ഏറ്റവും മികച്ച താരങ്ങളാണ് കപ്പിനായി മത്സരിക്കുന്നത്. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും ഒന്നിപ്പിക്കാൻ ലോകകപ്പിനു പ്രത്യേക കഴിവുണ്ട്. ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ അതെല്ലാം അനുഭവിക്കാനായി അക്ഷമയോടെ കാത്തിരിക്കുകയാണു താനെന്നും സഞ്ജു പറഞ്ഞു.