സായ് സുദർശന് പകരം സർഫറാസ് ടീമിൽ; പ്രഖ്യാപിച്ച് ബി.സി.സി.ഐ

  1. Home
  2. Sports

സായ് സുദർശന് പകരം സർഫറാസ് ടീമിൽ; പ്രഖ്യാപിച്ച് ബി.സി.സി.ഐ

sarfaraz khan


പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കാൽവിരലിനേറ്റ പരിക്കിൽ നിന്ന് മുക്തനാകാത്തതിനെ തുടർന്നാണ് സായ് സുദർശനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ് സർഫറാസിനെ അവസാനമായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ അന്ന് ഒരു മത്സരത്തിലും കളിക്കാൻ സാധിച്ചില്ല. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി ഇറങ്ങിയത്. ആറ് ഇന്നിങ്സുകളിൽ നിന്ന് 171 റൺസ് നേടിയെങ്കിലും പിന്നീട് ടീമിൽ സ്ഥാനം നിലനിർത്താനായിരുന്നില്ല.

ടീം പ്രഖ്യാപനത്തിന് ശേഷം ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. നേരത്തെ പേസ് ബൗളർ ജസ്പ്രീത് ബുംറയെയും ഒഴിവാക്കിയിരുന്നു. ഓഗസ്റ്റ് 15-നാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.