ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ സുരക്ഷാ വീഴ്ച; കളി തടസപ്പെട്ടു

അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ സുരക്ഷാ വീഴ്ച്ച. പലസ്തീന്‍ പതാകയുമായി മൈതാനത്തിറങ്ങിയ ഒരു യുവാവ് മൈതാനത്തിലേക്കിറങ്ങി. കോലിയുടെ അടുത്തെക്കെത്തിയ ഇയാൾ കോലിയെ കെട്ടപിടിച്ചു. ഇതേ തുടർന്ന് കളി തടസപ്പെട്ടു. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥരെത്തി ഇയാളെ മാറ്റി. മത്സരത്തിന്റെ 14-ാം ഓവറിനിടെയാണ് സംഭവം. ‘ഫ്രീ പലസ്തീന്‍’ എന്ന് എഴുതിയ ടീ ഷർട്ടാണ് യുവാവ് ധരിച്ചിരുന്നത്. യുവാവിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.