വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ശുഭ്മാൻ ഗില്ലും ഇർഫാൻ പത്താനും

  1. Home
  2. Sports

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ശുഭ്മാൻ ഗില്ലും ഇർഫാൻ പത്താനും

delhi protest


 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടര്‍ന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ശുഭ്മാൻ ഗില്ലും മുൻ താരം ഇർഫാൻ പത്താനും. സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കണമെന്നും, വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ഗിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിച്ച ഗിൽ, അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയുമാണ് ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി.

ഒരു ഇന്ത്യക്കാരനായ യുവാവ് എന്ന നിലയിൽ, പഠിക്കാനും സ്വപ്നം കാണാനും ഭാവി രൂപപ്പെടുത്താനും നമ്മുടെ തലമുറയ്ക്ക് അർഹമായ എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. സമാധാനപരമായി തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഓരോ ചെറുപ്പക്കാരനെയും ഞാൻ ബഹുമാനിക്കുന്നു. വിദ്യാഭ്യാസം നമ്മുടെ രാജ്യത്തിന്‍റെ ഭാവിയെ നിർണയിക്കുന്ന ഒന്നാണ്. അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയും, ഓരോ വിദ്യാർത്ഥിയുടെയും ഭാവി മുൻനിർത്തി നമുക്ക് മുന്നോട്ട് പോകാൻ സാധിക്കട്ടെ. ഇന്ത്യയുടെ നല്ല ഭാവിക്ക് വേണ്ടി എന്നായിരുന്നു ഗില്ലിന്‍റെ കുറിപ്പ്.