സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ

  1. Home
  2. Sports

സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ

s


 

മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മുഖ്യ പരിശീലകൻ. 2027ലെ ഐപിഎൽ സീസണിനു മുന്നോടിയായാണ് ​ദാദ ഡൽഹി ടീമിനു തന്ത്രമോതാൻ എത്തുന്നത്.

2019ൽ ഉപദേശകനായി ഡൽഹി ടീമിനൊപ്പം ചേർന്ന ​ഗാം​ഗുലി പുരുഷ, വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ ഫ്രാഞ്ചൈസിക്കൊപ്പം വഹിച്ചിട്ടുണ്ട്. പിന്നാലെയാണ് 54കാരൻ മുഖ്യ പരിശീലകനായി എത്തുന്നത്. ഇക്കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് ഡൽഹി ഫിനിഷ് ചെയ്തത്. പുതിയ സീസണിൽ ​ഗാം​ഗുലിയുടെ തന്ത്രത്തിൽ കന്നി ഐപിഎൽ കിരീടമടക്കമുള്ളവയാണ് ഡൽഹി ലക്ഷ്യമിടുന്നത്.

ദ​ക്ഷിണാഫ്രിക്കയിലെ എസ്എ20യിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹോദര ടീമായ പ്രിട്ടോറിയസ് ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലനായുള്ള പരിചയം ​ഗാം​ഗുലിക്കുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ടീം ഫൈനൽ വരെ എത്തിയിട്ടുമുണ്ട്.പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നായിരുന്നു ​ഗാം​ഗുലിയുടെ പുതിയ സ്ഥാനത്തെക്കുറിച്ചുള്ള പ്രതികരണം.

ഡൽഹി ക്യാപിറ്റൽസ് എനിക്ക് വളരെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയാണ്. കൂടാതെ വർഷങ്ങളായി അടുത്ത ബന്ധവും ടീമുമായി എനിക്കുണ്ട്. ഉടമസ്ഥർ, മാനേജ്മെന്റ്, സപ്പോർട്ട് സ്റ്റാഫ്, കളിക്കാർ എന്നിവരുമായി ചേർന്നു ഞാൻ പ്രവർത്തിച്ചുണ്ട്. അതിനാൽ തന്നെ പുതിയ സ്ഥാനം ആവേശം തരുന്ന ഉത്തരവാദിത്വമാണ്. ശക്തവും ഭയരഹിതവുമായ ഒരു ടീമിനെ വാർത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഞാൻ- ​ഗാം​ഗുലി വ്യക്തമാക്കി.