സെമിയിലെ എതിരാളികളായ ഫ്രാൻസിന് മുന്നറിയിപ്പുമായി സ്പാനിഷ് താരം ലമീൻ യമാൽ

  1. Home
  2. Sports

സെമിയിലെ എതിരാളികളായ ഫ്രാൻസിന് മുന്നറിയിപ്പുമായി സ്പാനിഷ് താരം ലമീൻ യമാൽ

mbappe


 

ഫിഫ ലോകകപ്പിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സ്പെയിൻ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തതിന് പിന്നാലെ, സെമിയിലെ എതിരാളികളായ ഫ്രാൻസിന് മുന്നറിയിപ്പുമായി സ്പാനിഷ് താരം ലമീൻ യമാൽ. ഈ ലോകകപ്പിൽ ഫ്രാൻസിന് ആരെയെങ്കിലും ഭയക്കാനുണ്ടെങ്കിൽ അത് സ്പെയിനെ മാത്രമാണെന്ന് യമാൽ വ്യക്തമാക്കി. ജൂലൈ 14-ന് ഡാളസിലാണ് ഫ്രാൻസും സ്പെയിനും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ വീണ്ടും 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം സ്വന്തമാക്കിയ ശേഷമാണ് ഫ്രഞ്ച് പടയ്ക്കെതിരെ യമാല്‍ രംഗത്തെത്തിയത്. ടൂർണമെന്‍റ് ആരംഭിച്ചപ്പോൾ തന്നെ എല്ലാവരും പ്രതീക്ഷിച്ച ഒരു മത്സരമാണിതെന്ന് യമാൽ പറഞ്ഞു. കഴിഞ്ഞ യൂറോ കപ്പിലെ ചരിത്രം ഓർമ്മിപ്പിച്ചായിരുന്നു സ്പാനിഷ് സ്ട്രൈക്കറുടെ വാക്കുകൾ.ഞങ്ങൾക്ക് ആരെയും ഭയമില്ല. ഫ്രാൻസിന് ഈ ടൂർണമെന്‍റിൽ ആരെയെയെങ്കിലും ഭയക്കാനുണ്ടെങ്കിൽ അത് സ്പെയിനെയാണ്. കാരണം മുൻപ് അവരെ ടൂർണമെന്‍റിൽ നിന്ന് പുറത്താക്കിയത് ഞങ്ങളാണ്. ഞങ്ങൾ അവരെ അവസാന രണ്ട് കളികളിലും തോൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അവർ ഞങ്ങളെയാണ് ഭയപ്പെടേണ്ടത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് നേർക്കുനേർ വരുന്നതെന്നും ലമീൻ യമാൽ പറഞ്ഞു.