സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴി​കോട് നടക്കും

  1. Home
  2. Sports

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴി​കോട് നടക്കും

school meet


ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴി​കോട് വച്ച് നടക്കും. എൻ.ഐ.ടി ഗ്രൗണ്ടാണ് മേളയുടെ പ്രധാന വേദിയാകുന്നത്. വിവിധ മത്സരയിനങ്ങളിലായി പതിനായിരത്തിലധികം വിദ്യാർഥികളാണ് ഇത്തവണ കായികമേളയിൽ മാറ്റുരയ്ക്കുന്നത്.

കായികമേളയുടെ സംഘാടക സമിതി ഉദ്ഘാടനം സെപ്റ്റംബർ 6-ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. തിരുവനന്തപുരത്തുവച്ച് നടന്ന കഴിഞ്ഞ വർഷത്തെ മേളയിൽ 1825 പോയിന്റുകളോടെ തിരുവനന്തപുരം ജില്ലയാണ് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സ്വന്തമാക്കിയത്. തൃശൂർ രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടിയിരുന്നു.