സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ നയിക്കാൻ സഞ്ജു സാംസൺ

  1. Home
  2. Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ നയിക്കാൻ സഞ്ജു സാംസൺ

sanju samson


സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരള ടീമിനെ ഇന്ത്യൻ താരം സഞ്ജു സാംസൺ നയിക്കും. 18 അംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു.

പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം യുവതാരങ്ങൾക്കും അവസരം നൽകിയുള്ളതാണ് ഇത്തവണത്തെ ടീം. മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന തുടങ്ങിയവരും ടീമിലുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ മികവ് തെളിയിച്ച അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് പൈ തുടങ്ങിയ യുവതാരങ്ങളും ടീമിന് കരുത്താകും.

നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് ടൂർണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് സിയിലാണ് കേരളത്തിന്റെ സ്ഥാനം. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചൽ പ്രദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ടൂർണമെന്റിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് സഞ്ജുവും സംഘവും കളത്തിലിറങ്ങുന്നത്.