ജപ്പാനെതിരായ പോരാട്ടം ഞങ്ങള്‍ക്ക് ഫൈനൽ പോലെ- ബ്രസീല്‍ പരീശീലകൻ
രാത്രി ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന് ഒരു 'വെർച്വൽ ഫൈനൽ' പോലെയായിരിക്കുമെന്ന് പരിശീലകൻ കാർലോ അഞ്ചലോട്ടി പറഞ്ഞു. ജപ്പാൻ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും അവരെ ഒട്ടും കുറച്ചുകാണുന്നില്ലെന്നും ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുൻ റയൽ മാഡ്രിഡ് പരിശീലകന്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ജപ്പാൻ. ഞങ്ങൾക്ക് അവരോട് ബഹുമാനമുണ്ട്. ഈ മത്സരം ഒരു ഫൈനൽ പോലെയായിരിക്കും. ഇന്ന് ലോകഫുട്ബോളിൽ തന്ത്രങ്ങളോ അച്ചടക്കമോ ഇല്ലാത്ത ടീമുകളില്ല. ചില ടീമുകൾക്ക് വ്യക്തിഗത മികവ് കുറവായിരിക്കാം, എന്നാൽ കൃത്യമായ പ്ലാനിംഗും കഠിനാധ്വാനവും എല്ലാവർക്കുമുണ്ട്. ഗ്രൗണ്ടിലെ വ്യക്തിഗത മികവ് മാത്രമാണ് ഇനി ടീമുകൾ തമ്മിലുള്ള വ്യത്യാസമെന്നും ആഞ്ചലോട്ടി പറഞ്ഞു. മത്സരത്തിൽ ബ്രസീൽ ഫേവറിറ്റുകളല്ലെന്നും അഞ്ചലോട്ടി പറഞ്ഞു. നോക്കൗട്ട് ഘട്ടത്തിൽ ഒരു ടീമും മറ്റൊന്നിനേക്കാൾ മുകളിലല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകകപ്പിൽ കടുത്ത സമ്മർദ്ദമുണ്ടെന്നും നിലവിൽ കിരീടം നേടാൻ ഏതെങ്കിലും ഒരു ടീമിന് മാത്രമായി സാധ്യത കൽപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
