2026 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു

  1. Home
  2. Sports

2026 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു

fifa


 

പ്രീ ക്വാർട്ടറിലെ അവസാന മത്സരത്തിൽ കൊളംബിയയെ സ്വിറ്റ്‌സർലാൻഡ് ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയതോടെ 2026 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു. ആദ്യ ക്വാർട്ടറിൽ നിലവിലെ റണ്ണർ അപ്പുകളായ ഫ്രാൻസ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ നേരിടും. ജൂലൈ 10 വെള്ളിയാഴ്ച രാത്രി 1:30ന് ബോസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം.

ലോസ് ആഞ്ചലസ്‌ സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ രണ്ട് യൂറോപ്പ്യൻ വമ്പന്മാർ ഏറ്റുമുട്ടും. ജൂലൈ 11 ശനി രാത്രി 12:30നാണ് യൂറോ ജേതാക്കളായ സ്പെയിൻ ബെൽജിയത്തെ നേരിടുക. ബ്രസീലിനെ തകർത്ത് വരുന്ന നോർവേക്ക് കരുത്തരായ ഇംഗ്ലണ്ടാണ് മൂന്നാം ക്വാർട്ടർ ഫൈനലിലെ എതിരാളികൾ. ജൂലൈ 12 ഞായറാഴ്ച്ച രാത്രി 2:30ന് മയാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അർജന്റീന - സ്വിറ്റ്‌സർലാൻഡ് നാലാം ക്വാർട്ടർ ഫൈനൽ പോരാട്ടം ജൂലൈ 12 പുലർച്ചെ 6:30 കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേറും.

ജൂലൈ 15,16 തീയതികളിൽ സെമി ഫൈനലും 19ന് ലൂസേഴ്‌സ് ഫൈനലും നടക്കും. ജൂലൈ 20നാണ് ഫൈനൽ മത്സരം.