ലോകകപ്പില്‍ ജയിച്ചു തുടങ്ങി യുഎസ്എ

  1. Home
  2. Sports

ലോകകപ്പില്‍ ജയിച്ചു തുടങ്ങി യുഎസ്എ

s


ലോകകപ്പില്‍ പരാഗ്വെയെ വീഴ്ത്തി ആതിഥേയരായ യുഎസ്എയ്ക്ക് ഗംഭീര തുടക്കം. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ജയം. ആദ്യപകുതിയിലാണ് അമേരിക്കയുടെ മൂന്ന് ഗോളുകള്‍ പിറന്നത്. തുടര്‍ച്ചയായ യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ പാരഗ്വായ് ഒടുവില്‍ തോല്‍വി സമ്മതിച്ചു.

പരാഗ്വെ താരം ഡാമിയന്‍ ബൊബാദില്ലയുടെ സെല്‍ഫ് ഗോളിലൂടെയും ഫൊലറാന്‍ ബാലഗന്റെ ഇരട്ടഗോളിലൂടെയും മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ പകരക്കാരന്‍ ജിയോവാനി റെയ്‌നയിലൂടെയുമായിരുന്നു അമേരിക്കാന്‍ മുന്നേറ്റം. രണ്ടാം പകുതിയില്‍, പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പരാഗ്വെ ആശ്വാസ ഗോള്‍ നേടി.മത്സരം ആരംഭിച്ച് ആദ്യമിനിറ്റുകളില്‍ തന്നെ യുഎസ്എയും പരാഗ്വെയും ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊണ്ട് കളം നിറഞ്ഞു. ഏഴാം മിനിറ്റില്‍ ആതിഥേയരുടെ ഗോളുമെത്തി. പരാഗ്വെയ് താരം ഡാമിയന്‍ ബൊബാഡില്ല സെല്‍ഫ് ഗോളാണ് യുഎസിനെ മുന്നിലെത്തിച്ചത്. ബോക്സിനുള്ളില്‍ വെച്ചുള്ള യുഎസ്എയുടെ വെസ്റ്റണ്‍ മക്കെന്നിയുടെ ക്രോസ്സ് പ്രതിരോധിക്കുന്നതില്‍ പരാഗ്വെ മധ്യനിരതാരത്തിന് പിഴച്ചു. പന്ത് ഡാമിയന്റെ കാലില്‍ തട്ടി നേരെ വലയിലേക്ക്. അതോടെ യുഎസ്എ അക്കൗണ്ട് തുറന്നു.