'ലോകം എന്നെ അറിയുന്നത് നിന്നിലൂടെ'; വൈറലായി ഷമിയുടെ മുൻ ഭാര്യയുടെ വീഡിയോ

  1. Home
  2. Sports

'ലോകം എന്നെ അറിയുന്നത് നിന്നിലൂടെ'; വൈറലായി ഷമിയുടെ മുൻ ഭാര്യയുടെ വീഡിയോ

hasanഇന്ത്യയിൽ ഇന്ന് ഏറെ ആരാധകരുള്ള കായിക താരമാണ്  മുഹമ്മദ് ഷാമി. മുമ്പ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞത് ചില വിവാദങ്ങളുടെ പേരിലായിരുന്നു. നിറഞ്ഞ് കളിച്ചിട്ടും വിക്കറ്റുകൾ വീഴ്ത്തിയിട്ടും പാകിസ്ഥാൻ ചാരൻ എന്നിവയടക്കം മോശം വിമർശനം പലപ്പോഴും ഷമിക്കുനേരെ  ഉയർന്നു. എന്നാൽ എല്ലാ ഇപ്പോഴും ഈ വിമർശനങ്ങൾ കഴിവ് ഉപയോഗിച്ച് തച്ചുടച്ച് കൈയടി നേടുന്ന ശൈലിയാണ് ഷമിയുടേത്. ലോകകപ്പ് സെമി ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് ഷമിയ്‌ക്ക് ആശംസാപ്രവാഹമാണ്. എന്നാൽ ഇതിനിടെ ഷമിയുമായി വേർപിരിഞ്ഞ് ജീവിക്കുന്ന ഭാര്യ ഹസിൻ ജഹാനും ഷമിയെ പ്രശംസിച്ച് രംഗത്തെത്തി. ഷമിക്കെതിരെ കോടതിയിൽ പോവുകയും കഴിഞ്ഞ നാളുകളിൽ മോശം പരാമർശം നടത്തുകയും ചെയ്തയാളാണ് ഭാര്യ ഹസിൻ ജഹാൻ. എന്നാൽ ഇപ്പോൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ഏറെ ചർച്ചയായി. 
 

ശുദ്ധമായ സ്നേഹം എന്ന കുറിപ്പോടെയാണ് ഹസിന്റെ വിഡിയോ.എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്‌ക്ക് ആശംസകൾ ഇല്ലെന്നും ഹസിൻ ജഹാന്‍ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ, സജീവമായ ഒരു സോഷ്യൽ മീഡിയ താരമാണ് ഹസിൻ ജഹാൻ. റീൽസ്  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് പ്രേക്ഷകരുമായി ഇടയ്ക്കിടെ ഇടപഴകാറുണ്ട്. 

“ലോകം എന്നെ അറിയുന്നത് നിന്റെ പേരിൽ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ. “എന്ന ഗാനവും വിഡിയോയിലുണ്ട്. വിഡിയോ വൈറൽ ആയതിന് പിന്നാലെ പലരും കമന്റുകളുമായി രംഗത്തെത്തി.

ഇക്കഴിഞ്ഞ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് ഷമിക്കെതിരെ ഹസിന്‍ കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്.