ഈ മനുഷ്യൻ; ഇപ്പോഴും എങ്ങനെ പറ്റുന്നു; നേരത്തെ ഇറക്കിവിട്ടിരുന്നെങ്കിൽ ജയിച്ചേനെ, ധോനിയെ പ്രശംസിച്ച് വി കെ പ്രശാന്ത് എംഎൽഎ

  1. Home
  2. Sports

ഈ മനുഷ്യൻ; ഇപ്പോഴും എങ്ങനെ പറ്റുന്നു; നേരത്തെ ഇറക്കിവിട്ടിരുന്നെങ്കിൽ ജയിച്ചേനെ, ധോനിയെ പ്രശംസിച്ച് വി കെ പ്രശാന്ത് എംഎൽഎ

dhoni


അഹമ്മദാബാദില്‍ വെച്ച് നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും പതിവുപോലെ ധോണി ആരാധകര്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മത്സരത്തില്‍ ചെന്നൈ പരാജയം വഴങ്ങിയെങ്കിലും ധോണിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു.

എന്നാൽ മത്സരത്തിലെ ധോണിയുടെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി കെ പ്രശാന്ത് എംഎൽഎ. ഇന്നലെ നടന്ന മത്സരത്തിൽ അഫ്‌ഗാൻ താരം റാഷിദ് ഖാനെ സിക്‌സർ പറത്തുന്ന വിഡിയോയും എംഎൽഎ പങ്കുവച്ചു.  ധോണിയുടെ ആരാധക സ്‌നേഹത്തെ പ്രശംസിച്ച് ബംഗ്ലാദേശ് താരം റാഷിദ് ഖാനും രംഗത്തെത്തിയിരുന്നു. 

'എം എസ് ധോണിക്ക് വ്യത്യസ്തമായ സ്‌നേഹമാണ് ലഭിക്കുന്നത്. ലോകത്ത് എവിടെയുമുള്ള സ്‌റ്റേഡിയത്തിലും ധോണി ഇറങ്ങിയാല്‍ അത് കാണാനാകും. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ആ നിമിഷങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും', ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു റാഷിദ് ഖാന്‍.

മത്സരത്തില്‍ 35 റണ്‍സിനാണ് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ പരാജയപ്പെടുത്തിയത്. എങ്കിലും ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനമാണ് ധോണി കാഴ്ചവെച്ചത്. 11 പന്തില്‍ പുറത്താകാതെ 26 റണ്‍സ് ആണ് ചെന്നൈയുടെ മുന്‍ നായകന്‍ അടിച്ചുകൂട്ടിയത്. മൂന്ന് പടുകൂറ്റന്‍ സിക്‌സുകളും ഒരു ബൗണ്ടറിയുമാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്.