അർജുന പുരസ്‌കാര തിളക്കത്തിന് പിന്നാലെ അട്ടിമറി വിജയം: ട്രീസ-ഗായത്രി സഖ്യം പ്രീ ക്വാർട്ടറിൽ

  1. Home
  2. Sports

അർജുന പുരസ്‌കാര തിളക്കത്തിന് പിന്നാലെ അട്ടിമറി വിജയം: ട്രീസ-ഗായത്രി സഖ്യം പ്രീ ക്വാർട്ടറിൽ

treesa jolly


അർജുന പുരസ്‌കാര നേട്ടത്തിന് പിന്നാലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി ഇന്ത്യയുടെ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസ് രണ്ടാം റൗണ്ടിൽ 16-ാം സീഡായ അമേരിക്കയുടെ ലൗറെൻ ലാം-അലിസൺ ക്യുൻഹ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് ഇന്ത്യൻ ജോഡി വിജയം നേടിയത്. സ്കോർ: 21-15, 21-12.

ലോക റാങ്കിങ്ങിൽ 39-ാം സ്ഥാനത്തുള്ള ഇന്ത്യൻ സഖ്യത്തിനെതിരെ 17-ാം റാങ്കുകാരായ അമേരിക്കൻ താരങ്ങൾക്ക് മികച്ച പോരാട്ടം പുറത്തെടുക്കാൻ സാധിച്ചില്ല. അതേസമയം, പുരുഷ സിംഗിൾസിൽ ലക്ഷ്യാ സെന്നും വനിതാ സിംഗിൾസിൽ ഉന്നതി ഹൂഡയും രണ്ടാം റൗണ്ടിലെത്തി. പ്രാരംഭ ഗെയിം നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ചാണ് ലക്ഷ്യ ഓസ്ട്രിയയുടെ കോളിൻസ് ഫിലിമോനെ തോൽപ്പിച്ചത് (16-21, 21-8, 21-4). ടെറ്റ് തുസാറിനെ തോൽപ്പിച്ചാണ് ഉന്നതി അടുത്ത റൗണ്ടിലേക്ക് കടന്നത് (22-20, 21-16). മിക്‌സഡ് ഡബിൾസിൽ മത്സരിച്ച ഇന്ത്യൻ സഖ്യങ്ങൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.