അണ്ടര്‍ 19 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം മുഹമ്മദ് ഇനാനും ടീമിൽ

  1. Home
  2. Sports

അണ്ടര്‍ 19 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം മുഹമ്മദ് ഇനാനും ടീമിൽ

mohd enan


2026-ൽ സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച 15 അംഗ ടീമിൽ മലയാളി താരം മുഹമ്മദ് ഇനാനും ഇടംപിടിച്ചത് കേരളത്തിന് അഭിമാനമായി. ആയുഷ് മാത്രെയാണ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. വിഹാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ.

ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. കൈത്തണ്ടയിലെ പരിക്കിനെത്തുടർന്ന് ആയുഷ് മാത്രെയും വിഹാൻ മൽഹോത്രയും ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ 14-കാരനായ വൈഭവ് സൂര്യവംശിയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം ആരോൺ ജോർജ് പരമ്പരയിൽ വൈസ് ക്യാപ്റ്റനാകും.

അണ്ടർ 19 ലോകകപ്പ് ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, ഡി. രാഹുൽ കുമാർ, മുഹമ്മദ് ഇനാൻ, ഹെനിൽ പട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ സിംഗ്, ഉദ്ധവ് മോഹൻ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം: വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), ആരോൺ ജോർജ് (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പട്ടേൽ, ഡി. രാഹുൽ കുമാർ, ദീപേഷ്, കിഷൻ കുമാർ സിംഗ്, ഉദ്ധവ് മോഹൻ.