അണ്ടർ 23 വനിതാ ടി20 ചാമ്പ്യൻഷിപ്പ്: ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

  1. Home
  2. Sports

അണ്ടർ 23 വനിതാ ടി20 ചാമ്പ്യൻഷിപ്പ്: ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

kwc


അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ബിഹാറിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം മികച്ച തുടക്കം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ബിഹാർ 18.4 ഓവറിൽ 65 റൺസിന് ഓൾഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 10.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബിഹാറിന്റെ മുൻനിര തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് ആറ് റൺസ് എന്ന നിലയിലായിരുന്ന ബിഹാറിനെ, 28 റൺസെടുത്ത യഷിത സിങ്ങിന്റെയും 15 റൺസെടുത്ത തേജസ്വസി കുമാറിന്റെയും ഇന്നിങ്സുകളാണ് 65-ൽ എത്തിച്ചത്. ടീമിൽ മറ്റാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല.

കേരളത്തിന്റെ ബൗളിങ് നിരയിൽ നിയതി ആർ. മഹേഷ് മൂന്ന് വിക്കറ്റും സി.വി. അനുഷ്ക രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. മൂന്ന് ഓവറിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയ നിയ നസ്നീന്റെ പ്രകടനവും ശ്രദ്ധേയമായി. 66 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 57 പന്തുകൾ ബാക്കിനിൽക്കെ വിജയം ഉറപ്പിച്ചു. കേരളത്തിനായി അമീറ ബീഗവും വി.ജെ. ജോഷിതയും 19 റൺസ് വീതം നേടിയപ്പോൾ അന്യ പ്രദീപ് 14 റൺസെടുത്തു.