ലോകകപ്പ് പ്രദർശനത്തിന് ലൈസൻസ് വേണമെന്ന് യുഎഇ

  1. Home
  2. Sports

ലോകകപ്പ് പ്രദർശനത്തിന് ലൈസൻസ് വേണമെന്ന് യുഎഇ

fifa


 

ഫിഫ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഔദ്യോഗിക സംപ്രേഷണാവകാശമുള്ള സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടിയിരിക്കണമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രാലയം ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും വിനോദകേന്ദ്രങ്ങൾക്കും മുന്നറിയിപ്പ് നൽകി.ലൈസൻസുള്ള ചാനലുകളും ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്നും പരിശോധനയ്ക്കായി ലൈസൻസ് സ്ഥാപനത്തിൽ സൂക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക പിഴയും നിയമനടപടിയും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.