യുവേഫ ചാമ്പ്യന്‍സ് ലീഗ്: അത്‌ലറ്റികോ മാഡ്രിഡിനോട് ജയിച്ചിട്ടും ബാഴ്‌സലോണ പുറത്ത്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ ബാഴ്‌സലോണ പുറത്ത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-1ന് തോല്‍പ്പിച്ചെങ്കിലും സെമിയില്‍ എത്താനായില്ല. ഇരു പാദങ്ങളിലുമായി 3-2ന് മുന്‍തൂക്കംനേടിയ അത്‌ലറ്റിക്കോ സെമിയിലേക്ക് മുന്നേറി. ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി സെമിയിലേക്ക് മുന്നേറി. രണ്ടാം പാദ ക്വാര്‍ട്ടറിലും എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി ജയിച്ചു. ആദ്യ പാദത്തിലും 2-0ത്തിന് ആയിരുന്നു പിഎസ്ജിയുടെ ജയം. ചാമ്പ്യന്‍സ് ലീഗില്‍ സെമി ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും ഇന്ന് രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ആഴ്‌സണലിന് പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിംഗാണ് എതിരാളികള്‍. രണ്ട് കളിയും തുടങ്ങുക രാത്രി പന്ത്രണ്ടരയ്ക്ക്
