യുഎഇക്കെതിരെ വൈഭവിന്റെ വെടിക്കെട്ട്; 44 പന്തിൽ 164 റൺസ്, ഇന്ത്യയ്ക്ക് റെക്കോർഡ് കുതിപ്പ്

  1. Home
  2. Sports

യുഎഇക്കെതിരെ വൈഭവിന്റെ വെടിക്കെട്ട്; 44 പന്തിൽ 164 റൺസ്, ഇന്ത്യയ്ക്ക് റെക്കോർഡ് കുതിപ്പ്

IMAGE


റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് പോരാട്ടത്തിൽ യുഎഇക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് സൂര്യവംശി. 28 പന്തിൽ സെഞ്ച്വറി തികച്ച വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. നിലവിൽ 44 പന്തിൽ 164 റൺസുമായി താരം ക്രീസിലുണ്ട്. 22 സിക്സും ആറ് ഫോറുമാണ് ഇന്നിങ്സിൽ ഉൾപ്പെട്ടത്.

യുഎഇ ബൗളർമാരെ കടന്നാക്രമിച്ച വൈഭവ് ഇന്ത്യൻ സ്‌കോറിന് അതിവേഗ കുതിപ്പ് നൽകി. സ്‌കോർ 68ൽ എത്തിയപ്പോൾ 5 പന്തിൽ 12 റൺസെടുത്ത അഭിഷേക് ശർമ പുറത്തായി. പിന്നാലെ പ്രഭ്‌സിമ്രാൻ സിങ്ങിനൊപ്പം ചേർന്ന് വൈഭവ് വെടിക്കെട്ട് തുടർന്നു. പ്രഭ്‌സിമ്രാൻ മൂന്ന് റൺസെടുത്ത് പുറത്തായതോടെ എട്ട് ഓവറിൽ ഇന്ത്യ 141ന് രണ്ട് എന്ന നിലയിലെത്തി.

സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും വൈഭവിന്റെ ബാറ്റിങ് വേഗത്തിന് കുറവുണ്ടായില്ല. യുഎഇ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം ഇന്ത്യ അതിവേഗം മറികടക്കുകയാണ്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. 144 പന്തിൽ 130 റൺസുമായി ഹർപ്രീത് സിങ് യുഎഇയുടെ ടോപ് സ്‌കോററായി. 12 ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു ഹർപ്രീതിന്റെ ഇന്നിങ്സ്.