ഇംഗ്ലണ്ടിനെതിരായ ജയം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി

  1. Home
  2. Sports

ഇംഗ്ലണ്ടിനെതിരായ ജയം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി

england


 ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 106 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ആവേശവിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിലും ഇന്ത്യയ്ക്ക് നേട്ടമുണ്ടായി. ഇപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ അഞ്ചാം സ്ഥാനത്തേക്ക് വീണിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ 52.77 ശതമാനം പോയിന്റുമായാണ് ഇന്ത്യ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്. 55 ശതമാനം പോയിന്റുള്ള ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാമത്.