2023 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിര​ഞ്ഞ ഏഷ്യക്കാരനായി വിരാട് കോഹ്‍ലി; ബി.ടി.എസിലെ ജങ് കൂക് രണ്ടാമത്

  1. Home
  2. Sports

2023 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിര​ഞ്ഞ ഏഷ്യക്കാരനായി വിരാട് കോഹ്‍ലി; ബി.ടി.എസിലെ ജങ് കൂക് രണ്ടാമത്

Virat


പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡ് ബി.ടി.എസിലെ ജങ് കൂകിനെ പിന്നിലാക്കി, 2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. ജൂണിൽ പുറത്തുവിട്ട 2023ലെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് ബി.ടി.എസ് വി (കിം തേഹ്യോങ്) ആയിരുന്നു മുന്നിൽ. എന്നാൽ, പുതിയ പട്ടികയിൽ ബി.ടി.എസിലെ ജങ് കൂക്, ബി.ടി.എസ് വി, കഴിഞ്ഞ വർഷം ഒന്നാമതെത്തിയ ബോളിവുഡ് താരം കത്രീന കൈഫ് എന്നിവരാണ് കോഹ്‍ലിക്ക് പിന്നിലുള്ളത്.

ഇൻസ്റ്റഗ്രാമിൽ കോഹ്‍ലിക്ക് രണ്ടര ദശലക്ഷം ഫോളോവർമാരുണ്ട്. ഏഷ്യാ കപ്പിൽ മികച്ച ഫോമിലായിരുന്ന കോഹ്‍ലി പാകിസ്താനെതിരെ സെഞ്ച്വറിയും നേടിയിരുന്നു. ഏകദിനത്തിലെ 47ാം സെഞ്ച്വറി പൂർത്തിയാക്കിയ വീരാട്, ഏറ്റവും വേഗത്തിൽ 13000 റൺസ് നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽകറിന്റെ റെക്കോർഡാണ് കോഹ്‍ലി മറികടന്നത്.