വിരാട് കോഹ്ലിയും വിരമിക്കാൻ ഒരുങ്ങുന്നു, തീരുമാനം ബിസിസിഐയെ അറിയിച്ചു

  1. Home
  2. Sports

വിരാട് കോഹ്ലിയും വിരമിക്കാൻ ഒരുങ്ങുന്നു, തീരുമാനം ബിസിസിഐയെ അറിയിച്ചു

virat kohli



സൂപ്പർതാരം വിരാട് കോഹ്ലി ടെസറ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ വൃത്തങ്ങൾ വിരാട് കോഹ്ലിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

'അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാറുകയാണെന്ന് ബോർഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിർണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാൽ പുനഃപരിശോധന നടത്താൻ ബിസിസിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇതുവരെ അഭ്യർത്ഥനയിൽ നിന്ന് പിന്മാറിയിട്ടില്ല,'- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോഹ്ലിയുടെ തീരുമാനം. അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാൻ ഇന്ത്യയുടെ സെലക്ടർമാർ ഏതാനും ദിവസങ്ങൾക്കുള്ളിൽ യോഗം ചേരും. ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ- ഗാവസ്‌കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ശേഷം കോഹ്ലിക്ക് ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

36 കാരനായ കോഹ്ലി ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 46.85 ശരാശരിയിൽ 9,230 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദ്ദേഹത്തിന്റെ ശരാശരി കുറഞ്ഞു. 37 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 1,990 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്.