പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

  1. Home
  2. Sports

പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

s


അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കാനൊരുങ്ങുന്ന ഓസീസ് താരങ്ങള്‍ക്കാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്.

പിഎസ്എല്‍ കളിക്കാനായി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പെഷവാര്‍ നഗരത്തിലേക്ക് യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദ്ദേശം താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ ആക്രമണത്തിനു പിന്നാലെയാണ് പ്രത്യേക നിര്‍ദ്ദേശം.

ഇറാന്‍- ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലം നിലവില്‍ ലീഗിനു തന്നെ ഭീഷണിയായി നില്‍ക്കുന്നുണ്ട്. അതിനിടെയാണ് അഫ്ഗാനിസ്ഥാനു നേരെ നടന്ന ആക്രമണം. ഇതോടെയാണ് ഓസീസ് താരങ്ങള്‍ക്ക് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്.