ലോകകപ്പ് സൗജന്യമായി കാണാം, ഹോട്ട്സ്റ്റാറില്‍; ചെയ്യേണ്ടത് ഇക്കാര്യം മാത്രം

  1. Home
  2. Sports

ലോകകപ്പ് സൗജന്യമായി കാണാം, ഹോട്ട്സ്റ്റാറില്‍; ചെയ്യേണ്ടത് ഇക്കാര്യം മാത്രം

wc mathch


ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടം സൗജന്യമായി കാണാം. സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുമെന്ന വാര്‍ത്ത റിലയന്‍സ് ജിയോയാണ് പങ്കുവച്ചത്. ജിയോ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ഉപയോക്താകള്‍ക്കാണ് സൗജന്യമായി ലോകകപ്പ് കാണാന്‍ സാധിക്കുക. തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളില്‍ ഡിസ്നി ഹോട്ട്സ്റ്റാറിന്റെയും മറ്റ് സ്ട്രീമിംഗ് ആപ്പുകളുടെയും സൗജന്യ സബ്സ്‌ക്രിപ്ഷനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകളുടെ വിവരങ്ങള്‍ ചുവടെ: 

ജിയോ 328 രൂപ പ്ലാന്‍: ഈ പ്ലാന്‍ 28 ദിവസത്തേക്ക് പ്രതിദിനം ഒന്നര ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് മൂന്നു മാസ സബ്‌സ്‌ക്രിപ്ഷന്‍ ആസ്വദിക്കാനും സാധിക്കും. ജിയോ 388 രൂപ പ്ലാന്‍: 28 ദിവസ കാലയളവില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ പരിധി. ഒപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് മൂന്നു മാസത്തെ സബ്‌സ്‌ക്രിപ്ഷനും. ജിയോ 758 രൂപ പ്ലാന്‍: ഒന്നര ജിബിയുടെ പ്രതിദിന ഡാറ്റ. വാലിഡിറ്റി 84 ദിവസം. കൂടാതെ മൂന്നു മാസത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ജിയോ 808 രൂപ പ്ലാന്‍: 84 ദിവസത്തേക്ക് പ്രതിദിനം രണ്ടു ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍.ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്കുള്ള മൂന്നു മാസത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ജിയോ 598 രൂപ പ്ലാന്‍: 28 ദിവസത്തേക്ക് രണ്ടു ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലെ വാഗ്ദാനം. ഇതിനൊപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്കുള്ള ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കുമെന്നാണ് മറ്റൊരു പ്രത്യേകത. 
ജിയോ 3,178 രൂപ പ്ലാന്‍: ഒരു വര്‍ഷം മുഴുവന്‍ രണ്ടു ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കും. ഇതോടൊപ്പം, ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും. 

മേല്‍ പറഞ്ഞ പ്ലാനുകള്‍ക്ക് പുറമെ, 331 രൂപ ഡാറ്റ ആഡ്-ഓണ്‍ വഴി അധിക ഡാറ്റ ഓപ്ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നു മാസത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും 30 ദിവസത്തേക്ക് 40ജിബി ഡാറ്റയുമാണ് ലഭിക്കുക.  ഇതിനൊക്കെ പുറമേ നിങ്ങൾ മൊബൈലിൽ ഹോട്ട്സ്റ്റാർ ഡൗൺലോഡ് ചെയ്ത ശേഷം ഭാഷ സെലക്ട് ചെയ്യുക. ഇതിൽ നിങ്ങൾ മലയാളമാണ് തിരഞ്ഞെടുത്തതെങ്കിൽ നിങ്ങൾക്ക് കളി മലയാളം കമന്ററിയൊടൊപ്പം സൗജന്യമായി ആസ്വദിക്കാനാവും. മൊബൈൽ മൊബൈൽ നിന്ന് മാത്രമേ ഇങ്ങനെ സൗജന്യമായി കളി ആസ്വദിക്കാനാവു.