കെസിഎൽ: ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ

  1. Home
  2. Sports

കെസിഎൽ: ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ

chris gayle


കേരള ക്രിക്കറ്റ് ലീഗിലെ (KCL) പ്രമുഖ ഫ്രാഞ്ചൈസിയായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മാതൃ കമ്പനിയായ 'ബ്ലൂ ടൈഗേഴ്‌സ് യുകെ'യുടെ സഹ ഉടമയായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ ഔദ്യോഗികമായി ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്‌സ് ബ്രാൻഡിന്റെ ആഗോള വളർച്ചയിൽ നിർണായക നാഴികക്കല്ലാകുന്നതാണ് ഈ സവിശേഷ കൂട്ടുകെട്ട്. കേരളത്തിൽ നിന്നുള്ള വളർന്നുവരുന്ന യുവ പ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അവസരങ്ങൾ ഒരുക്കുന്നതിലും ഗെയ്ൽ സജീവ പങ്കുവഹിക്കും.

കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ മുതൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും ക്രിസ് ഗെയ്ലിന്റെ സാന്നിധ്യം നിർണായകമാകും. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കേരളത്തിലെ യുവതാരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാനും പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മുന്നേറാനും സുവർണ്ണാവസരമൊരുക്കുമെന്ന് ബ്ലൂ ടൈഗേഴ്സ് മാനേജിങ് ഡയറക്ടർ സുഭാഷ് ജോർജ് മാനുവൽ പ്രതികരിച്ചു. ക്രിസ് ഗെയ്ലിന്റെ വരവ് ബ്രാൻഡിന്റെ ആഗോള സ്വാധീനവും വളർച്ചയും വർദ്ധിപ്പിക്കുമെന്ന് സഹ ഉടമ ശിവപ്രസാദ് എം. വ്യക്തമാക്കി.