ഏഷ്യൻ ഗെയിംസിൽ സ്വർണഹാട്രിക് തികച്ച് വിൻഫ്രഡ് യാവി; ബഹ്‌റൈന് ഒൻപതാം സ്വർണം

  1. Home
  2. Sports

ഏഷ്യൻ ഗെയിംസിൽ സ്വർണഹാട്രിക് തികച്ച് വിൻഫ്രഡ് യാവി; ബഹ്‌റൈന് ഒൻപതാം സ്വർണം

winfred yavi


ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ട്രാക്കിൽ സുവർണ ചരിത്രമെഴുതി ബഹ്‌റൈന്റെ വിൻഫ്രഡ് യാവി. വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾചേസിലും 10,000 മീറ്ററിലും സ്വർണം കൊയ്തതിന് പിന്നാലെ 5,000 മീറ്റർ ഫൈനലിലും ഒന്നാമതെത്തിയാണ് യാവി ഈ മേളയിലെ തന്റെ മൂന്നാം സ്വർണം അണിഞ്ഞത്. 15 മിനിറ്റ് 10.18 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് യാവി ഹാട്രിക് തികച്ചത്. മത്സരത്തിൽ ജപ്പാന്റെ നൊസോമി തനാക്ക വെള്ളിയും ഇന്ത്യയുടെ പരുൾ ചൗധരി വെങ്കലവും സ്വന്തമാക്കി.

യാവിയുടെ സുവർണ നേട്ടത്തോടെ ബഹ്‌റൈന്റെ ആകെ മെഡൽ നേട്ടം 9 സ്വർണമടക്കം 14 ആയി ഉയർന്നു. വനിതകളുടെ 800 മീറ്ററിൽ ബഹ്‌റൈന്റെ നെല്ലി കോറിർ ഫൈനലിൽ കടന്നപ്പോൾ, വനിതകളുടെ 4x100 മീറ്റർ റിലേയിൽ ഫിനിഷ് ചെയ്യാനാകാതെ ബഹ്‌റൈൻ ടീം നിരാശപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ പുരുഷന്മാരുടെ 5,000 മീറ്റർ, മിക്സഡ് 4x100, വനിതാ 4x400 മീറ്റർ റിലേ എന്നിവയിലും ബഹ്‌റൈൻ മത്സരത്തിനിറങ്ങുന്നുണ്ട്.