വനിതാ ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; യസ്തിക മടങ്ങിയെത്തി, പ്രതികയ്ക്ക് ഇടമില്ല

  1. Home
  2. Sports

വനിതാ ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; യസ്തിക മടങ്ങിയെത്തി, പ്രതികയ്ക്ക് ഇടമില്ല

india


ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ യസ്തിക ഭാട്ടിയ തിരിച്ചെത്തിയതാണ് പ്രധാന ശ്രദ്ധാകേന്ദ്രം. എന്നാൽ സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ ഓപ്പണർ പ്രതിക റാവലിനും ഹർലീൻ ഡിയോളിനും ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല.

ജൂൺ 12 മുതൽ ജൂലൈ 5 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ നടക്കുന്നത്. കന്നി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ 14-നാണ്. സ്മൃതി മന്ധാനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഷെഫാലി വർമ, ജെമിമ റോഡ്രിഗ്‌സ്, ദീപ്തി ശർമ, റിച്ച ഘോഷ് തുടങ്ങിയ പ്രമുഖർ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ, ഭാരതി ഫുൾമാലി, യുവ പേസർ നന്ദിനി ശർമ, സ്പിന്നർ ശ്രീ ചരണി എന്നിവർ പുതുമുഖങ്ങളായി ടീമിലെത്തി.

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ടി20 ടീമിൽ ഇടമില്ലാത്ത പ്രതിക റാവൽ, ഹർലീൻ ഡിയോൾ എന്നിവർ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സയ്യാലി സദ്ഗിരെ, സ്നേഹ് റാണ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.

ഇന്ത്യയുടെ ലോകകപ്പ് ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ധാന (വൈസ് ക്യാപ്റ്റൻ), യസ്തിക ഭാട്ടിയ, ഷെഫാലി വർമ, ജെമിമ റോഡ്രിഗ്‌സ്, ദീപ്തി ശർമ, റിച്ച ഘോഷ്, ഭാരതി ഫുൾമാലി, നന്ദിനി ശർമ, ശ്രീ ചരണി, രേണുക സിങ്, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്.