ലോക അത്‌ലറ്റിക്സ്: ട്രിപ്പിൾ ജമ്പിൽ ഇന്ത്യയ്ക്ക് നിരാശ; പ്രവീൺ ചിത്രവേലും അബ്ദുള്ളയും പുറത്ത്

  1. Home
  2. Sports

ലോക അത്‌ലറ്റിക്സ്: ട്രിപ്പിൾ ജമ്പിൽ ഇന്ത്യയ്ക്ക് നിരാശ; പ്രവീൺ ചിത്രവേലും അബ്ദുള്ളയും പുറത്ത്

image


ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയ്ക്ക് നിരാശ.യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത രണ്ട് ഇന്ത്യൻ താരങ്ങൾക്കും കടമ്പ കടക്കാനായില്ല. ഗ്രൂപ്പ് ബിയിൽ പ്രവീൺ ചിത്രവേൽ 16.74 മീറ്ററും ഗ്രൂപ്പ് എയിൽ മലയാളി താരം അബ്ദുള്ള അബൂബക്കർ 16.33 മീറ്ററും ചാടിയാണ് പുറത്തായത്. മികച്ച പന്ത്രണ്ട് ചാട്ടങ്ങളിൽ ഇരുവരും ഉൾപ്പെട്ടില്ല. പ്രവീൺ പതിനഞ്ചാം സ്ഥാനത്തും അബ്ദുള്ള ഇരുപത്തിനാലാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്