ലോക അണ്ടർ-20 അത്‌ലറ്റിക്സ്; ജാവലിനിൽ ആശിഷ് യാദവിന് വെള്ളി, നീരജിന് ശേഷം ആദ്യ മെഡൽ

  1. Home
  2. Sports

ലോക അണ്ടർ-20 അത്‌ലറ്റിക്സ്; ജാവലിനിൽ ആശിഷ് യാദവിന് വെള്ളി, നീരജിന് ശേഷം ആദ്യ മെഡൽ

ashish yadav


ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ആശിഷ് യാദവ്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ആശിഷ് വെള്ളി മെഡൽ സ്വന്തമാക്കി. 2016-ൽ നീരജ് ചോപ്ര സ്വർണം നേടി പത്തു വർഷങ്ങൾക്ക് ശേഷമാണ് ലോക അണ്ടർ-20 ജാവലിനിൽ ഒരു ഇന്ത്യൻ താരം വീണ്ടും മെഡൽ നേടുന്നത്.

74.09 മീറ്റർ ദൂരം കണ്ടെത്തിയാണ് ആശിഷ് വെള്ളിപ്പതക്കം അണിഞ്ഞത്. 80.50 മീറ്റർ എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ യാൻ ഹെൻഡ്രിക് സ്വർണവും ഡൊമിനിക്കയുടെ ആഡിസൺ ജെയിംസ് വെങ്കലവും നേടി.

അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പ് ജാവലിനിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് ആശിഷ്. 2016-ൽ 86.48 മീറ്റർ എറിഞ്ഞ് അന്ന് ലോക റെക്കോഡോടെ നീരജ് ചോപ്ര സ്വർണം കുറിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്.