റഫീഞ്ഞ്യക്ക് ഹാട്രിക്; സെവിയ്യയെ തകർത്ത് ബാഴ്‌സലോണയുടെ വിജയക്കുതിപ്പ്

  1. Home
  2. Sports

റഫീഞ്ഞ്യക്ക് ഹാട്രിക്; സെവിയ്യയെ തകർത്ത് ബാഴ്‌സലോണയുടെ വിജയക്കുതിപ്പ്

barcelona


ക്യാപ്റ്റൻ റഫീഞ്ഞ്യയുടെ തകർപ്പൻ ഹാട്രിക്കിൽ സെവിയ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. എതിരാളികളുടെ തളത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്‌സലോണ ശക്തമായി തിരിച്ചടിച്ചത്. 19-ാം മിനിറ്റിൽ യൂസഫ് ഫൊഫാനയിലൂടെ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്.

എന്നാൽ 22, 52, 69 മിനിറ്റുകളിൽ ഗോളുകൾ നേടി റഫീഞ്ഞ്യ മത്സരം ബാഴ്‌സയുടെ കൈപ്പിടിയിലൊതുക്കി. രണ്ടാം പകുതിയിലെ രണ്ട് ഗോളുകൾക്കും ലമിൻ യമാലാണ് വഴിയൊരുക്കിയത്. ഈ സീസണിലെ ഏഴ് മത്സരങ്ങളിൽ നിന്ന് റഫീഞ്ഞ്യയുടെ 12-ാം ലീഗ് ഗോളാണിത്. ജയത്തോടെ ലാ ലിഗയിൽ തുടർച്ചയായ ഏഴാം വിജയവും എല്ലാ ടൂർണമെന്റുകളിലുമായി എട്ടാം വിജയവും പൂർത്തിയാക്കിയ ബാഴ്സലോണ 21 പോയിന്റോടെ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.