100 ബില്യൺ ഡോളർ ലാഭം! കോർപ്പറേറ്റ് ചരിത്രം തിരുത്തി ഗൂഗിൾ; ആന്ത്രോപിക്കും സ്‌പേസ് എക്‌സും തുണച്ചു

  1. Home
  2. Tech

100 ബില്യൺ ഡോളർ ലാഭം! കോർപ്പറേറ്റ് ചരിത്രം തിരുത്തി ഗൂഗിൾ; ആന്ത്രോപിക്കും സ്‌പേസ് എക്‌സും തുണച്ചു

GOOGLE


ഒരു പാദത്തിൽ 100 ബില്യൺ ഡോളറിലധികം ലാഭം നേടുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയെന്ന റെക്കോർഡ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്. രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം 112.1 ബില്യൺ ഡോളറിന്റെ അറ്റാദായമാണ് കമ്പനി സ്വന്തമാക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് മടങ്ങോളം വളർച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.

ഗൂഗിൾ ക്ലൗഡ് വരുമാനത്തിലുണ്ടായ 82 ശതമാനം വർദ്ധനവാണ് ഈ റെക്കോർഡ് കുതിപ്പിന് പ്രധാന ഇന്ധനമായത്. ഇതിനൊപ്പം നിർമ്മിതബുദ്ധി കമ്പനിയായ ആന്ത്രോപിക്കിലും (Anthropic) ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിലും (SpaceX) ആൽഫബെറ്റ് നടത്തിയ നിക്ഷേപങ്ങളുടെ മൂല്യം വലിയതോതിൽ ഉയർന്നതും കമ്പനിക്ക് തുണയായി.

തങ്ങളുടെ ശക്തമായ എ.ഐ തന്ത്രങ്ങളുടെ വിജയമാണിതെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ വ്യക്തമാക്കി. 2023-ൽ ആന്ത്രോപിക്കിൽ നടത്തിയ 300 മില്യൺ ഡോളർ നിക്ഷേപവും സ്‌പേസ് എക്‌സിലെ 6 ശതമാനം ഓഹരി പങ്കാളിത്തവും ആൽഫബെറ്റിന്റെ സാമ്പത്തിക ഭദ്രത കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയായിരുന്നു.