ചാറ്റ്ജിപിറ്റിയിൽ ഇനി പരസ്യങ്ങളും; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഓപ്പൺ എഐ

  1. Home
  2. Tech

ചാറ്റ്ജിപിറ്റിയിൽ ഇനി പരസ്യങ്ങളും; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഓപ്പൺ എഐ

open ai


ഇന്ത്യയിലെ ചാറ്റ്ജിപിടി (ChatGPT) ഉപയോക്താക്കൾക്ക് ഇനി ചാറ്റുകൾക്കിടയിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ (OpenAI) പരസ്യ ഫീച്ചറുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇമെയിൽ അറിയിപ്പുകൾ അയച്ചു തുടങ്ങി.

പുതുക്കുന്ന സ്വകാര്യതാ നയത്തെക്കുറിച്ചും പരസ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചും ഉപയോക്താക്കൾക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതാണ് ഈ സന്ദേശം. ചാറ്റ്ജിപിടിയുടെ സൗജന്യ (Free), 'ഗോ' (Go) പ്ലാനുകളിൽ മാത്രമായിരിക്കും പരസ്യങ്ങൾ ഉണ്ടാകുക. പ്ലസ്, പ്രോ, എന്റർപ്രൈസ്, ബിസിനസ്, എഡ്യൂക്കേഷൻ തുടങ്ങിയ പെയിഡ് പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.

പരസ്യങ്ങൾ ചാറ്റ്ജിപിറ്റിയുടെ മറുപടികളെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും ഗൂഗിൾ സെർച്ചിന് സമാനമായി ഇവയെല്ലാം "സ്‌പോൺസേഡ്" എന്ന് പ്രത്യേകമായി ലേബൽ ചെയ്ത് കാണിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററിയോ വ്യക്തിഗത വിവരങ്ങളോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും ഓപ്പൺ എഐ ഉറപ്പുനൽകുന്നുണ്ട്.