ലോകത്തിലെ ആദ്യ ന്യൂക്ലിയർ ക്ലോക്ക് വികസിപ്പിച്ച് ഓസ്ട്രിയൻ, ചൈനീസ് ശാസ്ത്രജ്ഞർ

  1. Home
  2. Tech

ലോകത്തിലെ ആദ്യ ന്യൂക്ലിയർ ക്ലോക്ക് വികസിപ്പിച്ച് ഓസ്ട്രിയൻ, ചൈനീസ് ശാസ്ത്രജ്ഞർ

nuclear clock


ലോകത്തിലെ ആദ്യത്തെ പ്രവർത്തനക്ഷമമായ ന്യൂക്ലിയർ ക്ലോക്ക് ഓസ്ട്രിയയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ ചേര്‍ന്ന് വികസിപ്പിച്ചു. വിയന്നയിലെ ടിയു വിയെൻ (TU Wien), ബെയ്ജിങ്ങിലെ സിൻഹുവ സർവകലാശാല എന്നിവടങ്ങളിലെ ഗവേഷകർ നടത്തിയ ഈ നിർണായക നേട്ടം പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചറിൽ' പ്രസിദ്ധീകരിച്ചു. ഇലക്ട്രോണുകളുടെ ചലനത്തിന് പകരം ആറ്റോമിക് ന്യൂക്ലിയസിനുള്ളിലെ മാറ്റങ്ങൾ ഉപയോഗിച്ച് സമയം അളക്കുന്ന ലോകത്തെ ആദ്യ സാങ്കേതികവിദ്യയാണിത്.

തോറിയം-229 (Thorium-229) എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പിൽ അൾട്രാ വയലറ്റ് ലേസർ ഉപയോഗിച്ച് നടത്തുന്ന സൂക്ഷ്മ പ്രവർത്തനങ്ങളാണ് ഇതിൽ സമയം അളക്കാൻ ഉപയോഗിക്കുന്നത്. ഇലക്ട്രോണുകളുടെ ഊർജ്ജ നിലകളെ ആശ്രയിക്കുന്ന നിലവിലെ ആറ്റോമിക് ക്ലോക്കുകളെ അപേക്ഷിച്ച്, ബാഹ്യമായ തടസ്സങ്ങൾ ബാധിക്കാത്ത ആറ്റോമിക് ന്യൂക്ലിയസിനുള്ളിലെ മാറ്റങ്ങൾ ഉപയോഗിക്കുന്നതിനാൽ ഈ ന്യൂക്ലിയർ ക്ലോക്കുകൾക്ക് അസാധാരണ കൃത്യത ഉറപ്പാക്കാനാകും.