ചിപ്പ് ക്ഷാമം ആപ്പുകളെയും ബാധിക്കും; മാനദണ്ഡങ്ങൾ കടുപ്പിച്ച് ഗൂഗിൾ

  1. Home
  2. Tech

ചിപ്പ് ക്ഷാമം ആപ്പുകളെയും ബാധിക്കും; മാനദണ്ഡങ്ങൾ കടുപ്പിച്ച് ഗൂഗിൾ

GOOGLE


എ.ഐ ഡാറ്റാ സെന്ററുകളുടെ കുതിച്ചുചാട്ടം മൂലം ആഗോളതലത്തിൽ നേരിടുന്ന ചിപ്പ്, റാം (RAM) ക്ഷാമം കണക്കിലെടുത്ത് ആൻഡ്രോയിഡ് ആപ്പുകൾക്കായി പുതിയ നിർദ്ദേശങ്ങളുമായി ഗൂഗിൾ. ആപ്പുകളുടെ മെമ്മറി ഉപയോഗം കുറയ്ക്കുന്നതിനും ഉപയോക്താക്കൾ പുതിയ ഫോണുകളിലേക്ക് മാറുമ്പോൾ സുഗമമായ ഡാറ്റാ മൈഗ്രേഷൻ ഉറപ്പാക്കുന്നതിനുമാണ് ഗൂഗിൾ പ്ലേ പുതിയ നിബന്ധനകൾ അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ പ്ലേയിൽ നൽകുന്ന ആപ്പുകൾ R8 പോലുള്ള ടൂളുകൾ ഉപയോഗിച്ച് ചുരുക്കൽ (shrinking), ഒപ്റ്റിമൈസേഷൻ എന്നിവയിൽ കുറഞ്ഞത് 25 ശതമാനം കവറേജ് ഉറപ്പാക്കണം. പരിധിയിൽ കൂടുതൽ മെമ്മറി ഉപയോഗിക്കുന്ന ആപ്പുകളുടെ വേഗത സിസ്റ്റം തന്നെ കുറയ്ക്കാനും അത് പ്ലേ സ്റ്റോറിലെ പ്രകടനത്തെ ബാധിക്കാനും സാധ്യതയുണ്ട്. മൊബൈൽ ഇൻഡസ്ട്രി നേരിടുന്ന ഹാർഡ്‌വെയർ ലഭ്യതക്കുറവ് ഉപയോക്താക്കളുടെ അനുഭവത്തെ ബാധിക്കാതിരിക്കാനാണ് ഈ നടപടിയെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

ഡെവലപ്പർമാർക്ക് മെമ്മറി പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി പുതിയ ഗൂഗിൾ പ്ലേ കൺസോൾ ടൂളുകളും ലഭ്യമാക്കിയിട്ടുണ്ട്. 2027 ഫെബ്രുവരി മുതൽ പുതിയ മെമ്മറി നിബന്ധനകൾ പ്രാബല്യത്തിൽ വരും. മാനദണ്ഡങ്ങൾ പാലിക്കാത്ത ആപ്പുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലെ ദൃശ്യപരത (visibility) നഷ്ടപ്പെട്ടേക്കാം. കൂടാതെ, പുതിയ ഫോണുകളിലേക്ക് മാറുമ്പോൾ ആൻഡ്രോയിഡ് റീസ്റ്റോർ ക്രെഡൻഷ്യൽസ് (API) വഴി ഉപയോക്താക്കൾക്ക് സ്വയമേവ സൈൻ-ഇൻ ആകാനുള്ള 'സീറോ-ടാപ്പ് സൈൻ-ഇൻ' സംവിധാനവും 2027 ഏപ്രിൽ മുതൽ നിർബന്ധമാക്കും.