വിസ്മയമൊരുക്കാൻ 'ഡെൽറ്റ അക്വാറിഡ്സ്'; ഒമാനിൽ ഉൽക്കവർഷം ജൂലൈ 30-ന്

  1. Home
  2. Tech

വിസ്മയമൊരുക്കാൻ 'ഡെൽറ്റ അക്വാറിഡ്സ്'; ഒമാനിൽ ഉൽക്കവർഷം ജൂലൈ 30-ന്

Delta Aquariids


ഒമാൻ ആകാശത്ത് അപൂർവ്വ കാഴ്ചയൊരുക്കി 'ഡെൽറ്റ അക്വാറിഡ്സ്' ഉൽക്കവർഷം എത്തുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് ഉൽക്കാവർഷം ഏറ്റവും സജീവമാകുകയെന്ന് ഒമാൻ അസ്‌ട്രോണമി ആൻഡ് സ്പേസ് സൊസൈറ്റി വ്യക്തമാക്കി.

വർഷം തോറും ജൂലൈ 12 മുതൽ ആഗസ്റ്റ് 23 വരെ ദൃശ്യമാകുന്ന ഈ പ്രതിഭാസത്തിന് പിന്നിൽ '96പി/മക്കോൽസ്' എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങളാണ്. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ മണിക്കൂറിൽ 15 മുതൽ 20 വരെ ഉൽക്കകൾ വരെ ആകാശത്ത് പ്രത്യക്ഷപ്പെടാം.

സെക്കൻഡിൽ 41 കിലോമീറ്റർ വേഗതയിൽ പാഞ്ഞുപോകുന്ന ഈ ഉൽക്കകൾ കുംഭം രാശിക്ക് (അക്വാറിയസ്) സമീപമാണ് കാണപ്പെടുക. എന്നാൽ ഇത്തവണ പൂർണചന്ദ്രന്റെ വെളിച്ചമുള്ളതിനാൽ ചെറിയ ഉൽക്കകളെ കാണുന്നത് വെല്ലുവിളിയാകുമെന്നും സൊസൈറ്റി അധികൃതർ കൂട്ടിച്ചേർത്തു.