ഫോൺ മോഷ്ടിക്കപ്പെട്ടാലും സിം നീക്കാനാകില്ല! ഇ-സിമ്മിലേക്ക് മാറു

  1. Home
  2. Tech

ഫോൺ മോഷ്ടിക്കപ്പെട്ടാലും സിം നീക്കാനാകില്ല! ഇ-സിമ്മിലേക്ക് മാറു

e sim


ഇപ്പോൾ നാം കൂടുതലായി കേൾക്കുന്ന വാക്കാണ് ഇ സിം. ഭാവിയിൽ സ്മാർട്ട്ഫോണുകൾ ഭരിക്കുക ഇ-സിമ്മുകളായിരിക്കും. എന്താണ് ഇ-സിം, എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട കാർഡ് രൂപത്തിലുള്ള സിം അല്ല.ഫോണിനുള്ളിലെ ഒരു ചിപ് ആണ് സിമ്മിന്റെ ദൗത്യം നിർവഹിക്കുക. ഫിസിക്കൽ കാർഡുകളേക്കാൾ ഇ-സിമ്മുകൾ ആണ് കൂടുതൽ സുരക്ഷിതം എന്നാണ് ആപ്പിൾ പറയുന്നത്. നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെട്ടാലും സ്മാർട്ട്‌ഫോണിൽ നിന്ന് ഇ-സിം കാർഡുകൾ നീക്കംചെയ്യാൻ ആർക്കും കഴിയില്ല എന്നതാണ് ഇ-സിമ്മിന്റെ പ്രത്യേകത. ഇ-സിം വ്യാപകമാകുന്നതോടെ വിദേശരാജ്യങ്ങളിലൂടെ ധാരാളം യാത്ര ചെയ്യുന്നവർ നിരന്തരം കണക്ഷനുകൾ സ്വാപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാകും. അ‌മേരിക്ക പോലെയുള്ള രാജ്യങ്ങളിൽ ഇ-സിം ഇപ്പോൾ ആളുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. 

സാധാരണ സിമ്മിൽനിന്ന് ഇ-സിം കാർഡിലേക്ക് മാറുന്നത് വളരെ എളുപ്പമാണ്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ സിമ്മുകൾ ഇത്തരത്തിൽ ഇ-സിം ആക്കി മാറ്റുന്നതിന്റെ നടപടിക്രമങ്ങൾ അ‌റിഞ്ഞിരിക്കാം. ജിയോ: ജിയോ നമ്പരിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ഐഡി ഉപയോഗിച്ച് വരിക്കാർക്ക് ഇ-സിം ഓപ്ഷനിലേക്ക് ഈസിയായി മാറാം. എന്നാൽ അ‌തിനു മുമ്പ് നിങ്ങളുടെ ഐ​ഫോണിന്റെ ഇഐഡി (EID)യും ഐഎംഇഐ (IMEI) നമ്പരും അ‌റിഞ്ഞിരിക്കണം. സെറ്റിങ്സിൽ ജനറൽ എന്ന ഓപ്ഷനിൽ എബൗട്ട് എന്നതിൽ ക്ലിക്ക്ചെയ്യുമ്പോൾ നിങ്ങളുടെ 32 അ‌ക്ക ഇഐഡി നമ്പർ കാണാൻ സാധിക്കും. ഇതേ മാർഗത്തിൽ 15 അ‌ക്ക ഐഎംഇഐ നമ്പരും ലഭ്യമാണ്. ഈ രണ്ടു നമ്പരുകളും അ‌റിഞ്ഞശേഷം "GETESIM എന്ന ഫോർമാറ്റിൽ 199 ലേക്ക് മെസേജ് അ‌യയ്ക്കുക. ഈ സമയം നിങ്ങളുടെ നമ്പരിലേക്കും മെയിൽ ഐഡിയിലേക്കും 19 അ‌ക്ക വിർച്വൽ ഇ-സിം നമ്പർ ലഭിക്കും.  ഇ-സിമ്മിലേക്ക് മാറുന്നത് ഉറപ്പിക്കാനായി ആ മെസേജിന് ''1'' എന്ന് മറുപടി നൽകുക. മെസേജ് ലഭിച്ച് 60 സെക്കൻഡുകൾക്ക് ഉള്ളിൽ മറുപടി നൽകാൻ ശ്രദ്ധിക്കണം. ഇങ്ങനെ മെസേജ് അ‌യയ്ക്കുമ്പോൾ നൽകുന്ന ഇ-മെയിൽ ഐഡി കറക്ട് ആയിരിക്കണം.  മെയിൽ ഐഡി കൃത്യമായി നൽകിയില്ലെങ്കിൽ വീണ്ടും ശ്രമിക്കാനുള്ള നിർദേശം നിങ്ങൾക്ക് എസ്എംഎസ് ആയി ലഭിക്കും. 

കൺഫർമേഷൻ മെസേജ് ലഭിച്ചതിനു ശേഷം നിങ്ങൾക്ക് എയർടെൽ കസ്റ്റമർ കെയറിൽനിന്നും ഒരു കോൾ എത്തും. നിങ്ങൾ യഥാർഥ ഉടമയാണോ എന്ന് ഉറപ്പിക്കാനാണ് ഇത്. ഈ നടപടിക്കുശേഷം നിങ്ങളുടെ ഇ​-മെയിൽ ഐഡിയിലേക്ക് ഒരു ക്യു ആർ കോഡ് ലഭിക്കും. നിങ്ങളുടെ ഫോണിന്റെ ഇ-സിം രജിസ്റ്റർ ചെയ്യാൻ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. ആപ്പിളിന്റെ ഐഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സെറ്റിങ്സ്/ മൊ​ബൈൽ ഡാറ്റ/ ആഡ് ഡാറ്റ പ്ലാൻ/ സ്കാൻ ക്യുആർ കോഡ് എന്ന രീതിയിൽ മുന്നോട്ട് പോയി ഇ- സിം ആക്ടിവേറ്റ് ചെയ്യാം. ​ഈ സമയത്ത് നിങ്ങളുടെ സ്മാർട്ട്ഫോണിൽ വൈ​ഫൈ കണക്ഷൻ ഉറപ്പാക്കാൻ ശ്രദ്ധിക്കണം. വിഐ: ​വൊഡഫോൺ ഐഡിയ ഉപഭോക്താക്കൾക്കും മെസേജിലൂടെ ഇ-സിം സൗകര്യത്തിലേക്ക് മാറാൻ സാധിക്കും. അ‌തിനായി രജിസ്റ്റേഡ് നമ്പരിൽനിന്ന് "SMS eSIMregistered email id" എന്ന ഫോർമാറ്റിൽ 199 ലേക്ക് മെസേജ് അ‌യയ്ക്കുക. അ‌പ്പോൾ ന​ങ്ങളുടെ ആവശ്യം ഉറപ്പിക്കാനും സമ്മതം ആവശ്യപ്പെട്ടും ഒരു മെസേജ് ലഭിക്കും. ഇത് കൺഫേം ചെയ്യുന്നതോടു കൂടി നിങ്ങളുടെ രജിസ്റ്റേഡ് മെയിൽ ഐഡിയിലേക്ക് ക്യുആർ ​കോഡ് എത്തും. നിങ്ങളുടെ ഫോണിന്റെ ഇ-സിം രജിസ്റ്റർ ചെയ്യാൻ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. ആപ്പിൾ ഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സെറ്റിങ്സ്/മൊ​ബൈൽ ഡാറ്റ/ആഡ് ഡാറ്റ പ്ലാൻ/സ്കാൻ ക്യുആർ കോഡ് എന്ന സ്റ്റെപ്പനുസരിച്ച് ഇ-സിം ആക്ടിവേറ്റ് ചെയ്യാം.