ആഗോള സാങ്കേതിക മാമാങ്കം റിയാദിൽ; 'ലീപ്പ് 2026' എക്സ്പോ ഓഗസ്റ്റ് അവസാനത്തോടെ

  1. Home
  2. Tech

ആഗോള സാങ്കേതിക മാമാങ്കം റിയാദിൽ; 'ലീപ്പ് 2026' എക്സ്പോ ഓഗസ്റ്റ് അവസാനത്തോടെ

leep 2026


സാങ്കേതിക ലോകത്തെ പ്രമുഖരെയും വൻകിട നിക്ഷേപകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 'ലീപ്പ് 2026' അഞ്ചാം പതിപ്പിന് സൗദി അറേബ്യ വേദിയാകുന്നു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് 'പുതിയ ലോകങ്ങളിലേക്ക്' എന്ന പ്രമേയത്തിൽ ഇത്തവണത്തെ ഐ.ടി മേള നടക്കുക. രാജ്യത്തെ വിവരസാങ്കേതിക മന്ത്രാലയവും സൈബർ സെക്യൂരിറ്റി ഫെഡറേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ സംഗമം, സൗദിയെ ആഗോള ഡിജിറ്റൽ-എ.ഐ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

1800-ലേറെ മുൻനിര സാങ്കേതിക കമ്പനികളും 600 പുതിയ സ്റ്റാർട്ടപ്പുകളും അണിനിരക്കുന്ന മേളയിൽ ആയിരത്തിലധികം അന്താരാഷ്ട്ര വിദഗ്ധർ സംസാരിക്കും. ഭാവി പദ്ധതികൾക്കായി കോടികളുടെ നിക്ഷേപം ഇറക്കാൻ സന്നദ്ധരായ 1900-ൽ പരം വൻകിട നിക്ഷേപകരുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

നിർമിതബുദ്ധി കേന്ദ്രീകരിച്ചുള്ള 'ഡീപ് ഫെസ്റ്റ്', ഹെൽത്ത്‌ടെക്, ഫിൻടെക്, ഗെയിമിങ്, സ്മാർട്ട് സിറ്റികൾ തുടങ്ങി നിരവധി എക്സ്ക്ലൂസീവ് മേഖലകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വിഷൻ 2030-ന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ച് രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന് വൻ കുതിപ്പുപകരാൻ ഈ എക്സ്പോ സഹായിക്കും.