വിദ്യാർഥികൾക്ക് ഒരു വർഷത്തെ സൗജന്യ എ.ഐ പ്ലാനുമായി ഗൂഗിൾ; 4,788 രൂപയുടെ ആനുകൂല്യങ്ങൾ ഇനി ഫ്രീ

  1. Home
  2. Tech

വിദ്യാർഥികൾക്ക് ഒരു വർഷത്തെ സൗജന്യ എ.ഐ പ്ലാനുമായി ഗൂഗിൾ; 4,788 രൂപയുടെ ആനുകൂല്യങ്ങൾ ഇനി ഫ്രീ

google


കോളേജ് വിദ്യാർഥികൾക്കായി ഗൂഗിൾ എ.ഐ പ്ലാനിന്റെ ഒരു വർഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷൻ പ്രഖ്യാപിച്ച് ഗൂഗിൾ. ജെമിനി എ.ഐ അസിസ്റ്റന്റിലും ഗൂഗിൾ സെർച്ചിലുമുള്ള വിപുലമായ ടൂളുകൾ ഉൾപ്പെടുത്തിയ പുതിയ 'സ്റ്റുഡന്റ്‌സ് ഹബ്ബ്' വഴി യു.എസിന് പുറത്തുള്ള കോളേജ് വിദ്യാർഥികൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇന്ത്യയിൽ മാസം 399 രൂപ നിരക്കിൽ പ്രതിവർഷം 4,788 രൂപ വിലമതിക്കുന്ന ഗൂഗിൾ എ.ഐ പ്ലസ് ബണ്ടിലാണ് വിദ്യാർഥികൾക്ക് പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ജെമിനി ഒമ്‌നി, ഇരട്ടി ഉപയോഗ പരിധി, 400 ജി.ബി ക്ലൗഡ് സ്റ്റോറേജ് എന്നിവ ലഭിക്കും. കൂടാതെ ജിമെയിലിലെ ജെമിനി, ഗൂഗിൾ ഫ്ലോ, ജെമിനി നോട്ട്ബുക്ക്, ആപ്പ് സേവനങ്ങൾ എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. നോട്ട്ബുക്കുകൾ തയ്യാറാക്കാനും ക്വിസുകളിലും പഠനങ്ങളിലും എ.ഐ സഹായം ഉറപ്പാക്കാനും ഇത് വിദ്യാർഥികളെ സഹായിക്കും.

എ.ഐ പ്ലാനിന് പുറമെ ഗൂഗിൾ എ.ഐ പ്രോ ബണ്ടിലിന്റെ ഭാഗമായി യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന് 70 ശതമാനം വരെ വിലക്കിഴിവും ഗൂഗിൾ ഓഫർ ചെയ്യുന്നുണ്ട്.