എ.ഐ ഓട്ടോഫിൽ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ക്രോം; ഫോമുകൾ ഇനി എളുപ്പം പൂരിപ്പിക്കാം

  1. Home
  2. Tech

എ.ഐ ഓട്ടോഫിൽ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ക്രോം; ഫോമുകൾ ഇനി എളുപ്പം പൂരിപ്പിക്കാം

autofill


ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള പുതിയ ഫീച്ചറുമായി ഗൂഗിൾ ക്രോം. ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനായി 'സജസ്റ്റഡ് ബൈ ജെമിനി' (Suggested by Gemini) എന്ന പേരിൽ തത്സമയ ഓട്ടോഫിൽ സംവിധാനമാണ് ഗൂഗിൾ ക്രോമിൽ പുതുതായി അവതരിപ്പിച്ചത്. ജിമെയിൽ ഇൻബോക്സിലെ വിവരങ്ങൾ വിശകലനം ചെയ്ത് വെബ്‌സൈറ്റുകളിലെ ഫോമുകൾ സ്വയം പൂർത്തിയാക്കാൻ ഇത് സഹായിക്കും.

പേര്, വിലാസം, ഫോൺ നമ്പർ, കാർഡ് വിവരങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രം മുൻകൂട്ടി സേവ് ചെയ്ത് നൽകിയിരുന്ന പരമ്പരാഗത ഓട്ടോഫിൽ രീതിക്ക് പകരമായാണ് ഗൂഗിളിന്റെ ഈ സുപ്രധാന മുന്നേറ്റം. ജിമെയിലിലുള്ള ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങൾ, ഓർഡർ ഐ.ഡികൾ, പാക്കേജ് ട്രാക്കിംഗ് നമ്പറുകൾ തുടങ്ങിയവ ആവശ്യാനുസരണം കണ്ടെത്തി നിർദ്ദേശിക്കാൻ ജെമിനി എ.ഐക്ക് സാധിക്കും.

ഉപയോക്താക്കൾ ഏതെങ്കിലും ഫോമുകൾ പൂരിപ്പിക്കുമ്പോൾ 'Suggested by Gemini' എന്ന ലേബലോടെ ഈ വിവരങ്ങൾ സ്ക്രീനിൽ ലഭ്യമാകും. ഇതിൽ ക്ലിക്ക് ചെയ്താൽ മാത്രമേ വിവരങ്ങൾ ഫോമിലേക്ക് ഉൾപ്പെടുത്തുകയുള്ളൂ. സ്വകാര്യത സംരക്ഷിക്കുന്നതിനായി ഡാറ്റ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ ക്രോം സെറ്റിങ്സിൽ പോയി ഈ ഫീച്ചർ പൂർണ്ണമായി ഓഫ് ചെയ്യാമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ യു.എസ് മേഖലയിലെ വ്യക്തിഗത അക്കൗണ്ട് ഉപയോക്താക്കൾക്കാണ് ഈ പുതിയ എ.ഐ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.