ആരോഗ്യരംഗത്ത് വിപ്ലവവുമായി 'ഹെൽത്ത് എ.ഐ'; ഇനി ഡോക്ടർക്കൊപ്പം എ.ഐ സഹായിയും

  1. Home
  2. Tech

ആരോഗ്യരംഗത്ത് വിപ്ലവവുമായി 'ഹെൽത്ത് എ.ഐ'; ഇനി ഡോക്ടർക്കൊപ്പം എ.ഐ സഹായിയും

claude


നിർമിതബുദ്ധി (AI) ലോകത്തെ മത്സരങ്ങൾ ഇനി ആരോഗ്യമേഖലയിലേക്കും. പ്രമുഖ ടെക് കമ്പനികളെല്ലാം തങ്ങളുടെ 'ഹെൽത്ത് എ.ഐ' പതിപ്പുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. ഓപ്പൺ എ.ഐ തങ്ങളുടെ 'ChatGPT Health' അവതരിപ്പിച്ചതിന് പിന്നാലെ, ആമസോണിന്റെ പങ്കാളിത്തമുള്ള അന്ത്രോപിക് (Anthropic) തങ്ങളുടെ 'Claude for Healthcare' ഉം രംഗത്തിറക്കി. സാധാരണക്കാർക്കും ആരോഗ്യരംഗത്തെ വിദഗ്ധർക്കും ഒരുപോലെ വൈദ്യശാസ്ത്ര വിവരങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന എ.ഐ സ്യൂട്ടാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

മനുഷ്യരായ ഡോക്ടർമാർക്ക് പകരക്കാരനല്ല എന്ന മുൻകരുതൽ നൽകിക്കൊണ്ടുതന്നെയാണ് 'ക്ലോദ്' വിവരങ്ങൾ നൽകുന്നത്. സങ്കീർണ്ണമായ ലാബ് പരിശോധന ഫലങ്ങൾ വിശദീകരിക്കാനും, മെഡിക്കൽ രംഗത്തെ ഭരണനിർവഹണം, ബിില്ലിംഗ്, ക്ലിനിക്കൽ ജോലികൾ എന്നിവ എളുപ്പമാക്കാനും ഇതിലൂടെ സാധിക്കും. രോഗികളുടെ ഡാറ്റാ സുരക്ഷിതമായും സ്വകാര്യമായും സൂക്ഷിക്കാനുള്ള സംവിധാനം ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും കടലാസ് ജോലികൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

വിവിധ ഹെൽത്ത് കെയർ സിസ്റ്റങ്ങളുമായി സംയോജിച്ച് പ്രവർത്തിക്കാൻ ക്ലോദിന് കഴിയും. ഇൻഷുറൻസ് കവറേജ്, ബില്ലിംഗ് വിവരങ്ങൾ, സേവനദാതാക്കൾ എന്നിവയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഉടൻ ലഭ്യമാക്കാൻ ഇത് സഹായിക്കും. വ്യക്തിപരമായ ആരോഗ്യരേഖകളുമായും ഫിറ്റ്നസ് പ്ലാറ്റ്‌ഫോമുകളുമായും ഇത് ബന്ധിപ്പിക്കാനാകും. നിലവിൽ അമേരിക്കയിലാണ് ക്ലോദ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

ചാറ്റ് ജി.പി.ടി ഹെൽത്തും ക്ലോദും തമ്മിലുള്ള വ്യത്യാസം

സാധാരണ ഉപയോക്താക്കളെയും അവരുടെ ദൈനംദിന ആരോഗ്യ സംശയങ്ങളെയും ലക്ഷ്യമിട്ടാണ് ചാറ്റ് ജി.പി.ടി ഹെൽത്ത് പ്രവർത്തിക്കുന്നത്. എന്നാൽ ക്ലോദ് ഫോർ ഹെൽത്ത് കെയർ സാധാരണക്കാർക്കൊപ്പം തന്നെ ആരോഗ്യരംഗത്തെ പ്രൊഫഷണലുകളെയും ലക്ഷ്യം വെക്കുന്നു. സാധാരണ സംശയങ്ങൾക്കും വെൽനസ് നിർദ്ദേശങ്ങൾക്കും പുറമെ മെഡിക്കൽ ഡാറ്റാബേസ് മാനേജ്‌മെന്റ്, ക്ലിനിക്കൽ വർക്ക് ഫ്ലോ തുടങ്ങിയ സങ്കീർണ്ണമായ കാര്യങ്ങൾ കൂടി ക്ലോദ് കൈകാര്യം ചെയ്യും.