മറ്റൊരാള്‍ നിങ്ങളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ?; അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ

  1. Home
  2. Tech

മറ്റൊരാള്‍ നിങ്ങളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ?; അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ

sim


ഇന്ന്  സിംകാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. സ്വന്തം ഐഡിയില്‍ നിന്ന് കണക്ഷന്‍ എടുത്ത സിം ആയിരിക്കില്ല ഒരിക്കലും തട്ടിപ്പ് നടത്താന്‍ ഉപയോഗിക്കുന്നത്. മറ്റൊരാളുടെ പേരില്‍ വ്യാജ സിം കാര്‍ഡ് എടുത്താണ് 99 ശതമാനം തട്ടിപ്പും നടക്കുന്നത്. ഇതിന് തടയിടാനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടിംഗ് ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ ഭേദഗതിചെയ്തിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി. 2024 ജൂലായ് ഒന്ന് മുതല്‍ സിം കാര്‍ഡ് മാറിയെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള 7 ദിവസത്തിനകം മൊബൈല്‍ കണക്ഷന്‍ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനാണ് ട്രായ് ഇത്തരമൊരു ഭേദഗതി നടപ്പിലാക്കുന്നത്. 

തട്ടിപ്പു വഴി സിം കാര്‍ഡിന്റെ നിയന്ത്രണം മറ്റുള്ളവര്‍ സ്വന്തമാക്കാതിരിക്കാനാണിത്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ സിം കാര്‍ഡ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്താനും വഴിയുണ്ട്. നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയാനും കഴിയും. നിങ്ങളുടെ പേരില്‍ ഒരു സിം കാര്‍ഡ് എടുത്ത് സൈബര്‍ തട്ടിപ്പ് നടത്താന്‍ എളുപ്പമാണ്. സിമ്മുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്ത എത്ര സിമ്മുകള്‍ ആക്ടീവായി ഉണ്ടെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങളുടെ പേരില്‍ എത്ര സിമ്മുകള്‍ സജീവമാണെന്ന് എളുപ്പത്തില്‍ പരിശോധിക്കാനാകും. വ്യാജ സിം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അത് ബ്ലോക്ക് ചെയ്യാനും കഴിയും. ഉപയോഗത്തിലില്ലാത്ത സിം കാര്‍ഡുകള്‍, നിങ്ങളുടെ അറിവില്ലാതെ വ്യാജ ഐഡി നല്‍കി എടുത്ത സിം കാര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുകയും ചെയ്യാം.

ആദ്യം https://tafcop.sancharsaathi.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങളുടെ ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഇവിടെ നല്‍കുക. മൊബൈലില്‍ ഒടിപി വരും, അതും ഇവിടെ നല്‍കണം. ഒടിപി നല്‍കിയ ശേഷം, ആധാറുമായി ലിങ്ക് ചെയ്ത സിമ്മിന്റെ ലിസ്റ്റ് നിങ്ങളുടെ മുന്നില്‍ തുറക്കും. അനധികൃത നമ്പര്‍ കണ്ടെത്തിയാല്‍ അത് തടയാനും സാധിക്കും.