മൂന്ന് ദിവസത്തിനുള്ളിൽ നൂറ് കിലോമീറ്ററിലധികം നടന്ന് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ഹ്യൂമനോയ്ഡ് റോബോട്ട്

  1. Home
  2. Tech

മൂന്ന് ദിവസത്തിനുള്ളിൽ നൂറ് കിലോമീറ്ററിലധികം നടന്ന് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ഹ്യൂമനോയ്ഡ് റോബോട്ട്

robo


ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ കാൽനടയാത്രയിൽ എ.ജി.ബോട്ട് എ2 എന്ന റോബോട്ട് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി. വെറും മൂന്ന് ദിവസം കൊണ്ട് ഈ റോബോട്ട് 66 മൈൽ, അതായത് ഏകദേശം 100 കിലോമീറ്ററിലധികം ദൂരം കാൽനടയായി സഞ്ചരിച്ചാണ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ഒരു ഹ്യൂമനോയ്ഡ് റോബോർട്ട് ഇതുവരെ സഞ്ചരിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന ദൂരമാണിത്.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് നൽകുന്ന വിവരമനുസരിച്ച് 169 സെന്റിമീറ്റർ നീളമുള്ള എ.ജി.ബോട്ട് എ2, നവംബർ 10-ന് വൈകുന്നേരം കിഴക്കൻ ചൈനീസ് നഗരമായ സുഷൗവിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഹൈവേകളും നഗരവീഥികളും കടന്ന് നവംബർ 13-ന് ഷാങ്ഹായിലെ ചരിത്രപ്രസിദ്ധമായ വാട്ടർഫ്രണ്ട് ബണ്ട് പ്രദേശത്ത് റോബോട്ട് എത്തിച്ചേർന്നു.

യാത്രയിലുടനീളം റോബോട്ട് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. റോബോട്ടിൻ്റെ നടത്തത്തിൻ്റെ വീഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയും കറുപ്പും നിറത്തിലുള്ള എ2, സൈക്കിൾ യാത്രക്കാരെയും സ്കൂട്ടറുകളെയും മറികടന്ന് റോഡിലൂടെ സഞ്ചരിക്കുന്നതും ഷാങ്ഹായ് സ്കൈലൈനിന് മുന്നിലുള്ള ബണ്ടിലൂടെ മാർച്ച് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഉപഭോക്തൃ സേവന മേഖലയിലെ ജോലികൾക്കായാണ് എ2 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് ചാറ്റ് ചെയ്യാനും വായിക്കാനുമുള്ള കഴിവുണ്ടെന്നും എ.ജി.ബോട്ട് കമ്പനി അവകാശപ്പെടുന്നു.