വാട്സ്ആപ്പിൽ മെസേജ് അയക്കാതെ തന്നെ ‘ബ്ലോക്ക്’ ചെയ്തോ എന്നറിയാം; പുതിയ ട്രിക്ക് ഇങ്ങനെ

  1. Home
  2. Tech

വാട്സ്ആപ്പിൽ മെസേജ് അയക്കാതെ തന്നെ ‘ബ്ലോക്ക്’ ചെയ്തോ എന്നറിയാം; പുതിയ ട്രിക്ക് ഇങ്ങനെ

whatsapp


വാട്സ്ആപ്പിൽ ആരെങ്കിലും നമ്മളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ പുതിയ 'രഹസ്യ വഴി' കണ്ടെത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. പ്രൊഫൈൽ ചിത്രം കാണാതിരിക്കുകയോ മെസ്സേജുകൾക്ക് സിംഗിൾ ടിക്ക് മാത്രം വീഴുകയോ ചെയ്യുന്നത് പലപ്പോഴും പ്രൈവസി സെറ്റിങ്സ് കാരണമാകാമെന്നതിനാൽ, പുതിയ 'എൻക്രിപ്ഷൻ വെരിഫിക്കേഷൻ' ഫീച്ചറാണ് ഇതിനായി ഉപയോഗിക്കുന്നത്.

സംശയമുള്ള വ്യക്തിയുടെ പ്രൊഫൈൽ വിവരങ്ങൾ എടുത്ത് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ കാണുന്ന ‘Encryption’ എന്ന ഓപ്ഷൻ വഴിയാണ് ഇത് പരിശോധിക്കുന്നത്. സാധാരണ രീതിയിലുള്ള ചാറ്റുകളിൽ ഈ വെരിഫിക്കേഷൻ സെക്കൻഡുകൾക്കുള്ളിൽ വിജയകരമായി പൂർത്തിയാകും. എന്നാൽ, വാട്സ്ആപ്പിന് ഓട്ടോമാറ്റിക് ആയി വെരിഫൈ ചെയ്യാൻ സാധിക്കാതെ വരികയും, ക്യു.ആർ കോഡോ 60 ഡിജിറ്റ് കോഡോ പരിശോധിക്കാനുള്ള ഓപ്ഷനുകൾ കാണിക്കുകയും ചെയ്താൽ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാൻ വലിയ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിങ്ങൾ ഇത് പരിശോധിക്കുന്ന വിവരം മറ്റേ വ്യക്തി അറിയുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എങ്കിലും, ബ്ലോക്ക് ചെയ്തത് കണ്ടെത്താനുള്ള ഔദ്യോഗിക വഴിയായി വാട്സ്ആപ് ഇത് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, ഈ എൻക്രിപ്ഷൻ മാറ്റത്തെ ഒരു സൂചനയായി മാത്രം കണക്കാക്കണമെന്നും റിപ്പോർട്ടുകൾ ഓർമ്മിപ്പിക്കുന്നു.