ഐഫോൺ 18 പ്രോ ലോഞ്ച് 2026-ൽ; ക്യാമറ ഫീച്ചറുകളിലും ഡിസൈനിലും വലിയ മാറ്റങ്ങൾക്ക് സാധ്യത
ഐഫോൺ 17 സീരീസിന്റെ വരവിന് പിന്നാലെ ആപ്പിളിന്റെ അടുത്ത തലമുറ സ്മാർട്ട്ഫോണായ ഐഫോൺ 18 സീരീസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. 2026-ൽ ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് മോഡലുകൾ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഫോണിനൊപ്പമായിരിക്കും ഈ സീരീസിന്റെയും ലോഞ്ചിങ് എന്ന് കരുതപ്പെടുന്നു.
ഐഫോൺ 17 സീരീസിന്റെ ഡിസൈനിൽ നിന്ന് ചില സുപ്രധാന മാറ്റങ്ങളുമായാണ് പുതിയ പതിപ്പ് എത്തുക. ക്യാമറ സംവിധാനത്തിൽ വലിയ പരിഷ്‌കാരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നാടകീയമായ മാറ്റങ്ങൾക്കപ്പുറം ഐഫോൺ സീരീസിന്റെ ഇതുവരെയുള്ള പരിണാമ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ചുവടുവെപ്പായിരിക്കും ഐഫോൺ 18 പ്രോ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐഫോൺ 18 പ്രോയുടെയും പ്രോ മാക്സിന്റെയും ഡിസ്‌പ്ലേയ്ക്ക് താഴെ ഫേസ് ഐഡി (Face ID) സെൻസറുകൾ സ്ഥാപിക്കുമെന്നും സൂചനയുണ്ട്. ഇതോടെ ഐഫോണുകളുടെ നിലവിലെ മുഖമുദ്രയായ പിൽ (pill) ആകൃതിയിലുള്ള 'ഡൈനാമിക് ഐലൻഡ്' കട്ടൗട്ട് ഒഴിവാക്കാൻ സാധിക്കും. ഇത് ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത ഫുൾ സ്‌ക്രീൻ അനുഭവം നൽകാൻ സഹായിക്കും.
