വൻ സുരക്ഷാ ആശങ്ക; 'ജിപിടി - 6.1 ആസ്ട്ര' പദ്ധതി ഓപ്പണ്‍എഐ ഉപേക്ഷിച്ചു

  1. Home
  2. Tech

വൻ സുരക്ഷാ ആശങ്ക; 'ജിപിടി - 6.1 ആസ്ട്ര' പദ്ധതി ഓപ്പണ്‍എഐ ഉപേക്ഷിച്ചു

astra


ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് എ.ഐ മോഡലായ 'ജിപിടി - 6.1 ആസ്ട്ര' റിലീസ് ചെയ്യില്ലെന്ന് ഓപ്പൺഎഐ പ്രഖ്യാപിച്ചു. വെബ് ബ്രൗസിംഗും വിവിധ ആപ്പുകളുടെ പ്രവർത്തനവും സ്വയം നിർവ്വഹിക്കാൻ ശേഷിയുള്ള ഈ മോഡൽ, നൽകിയിട്ടുള്ള അധികാര പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയതായി സേഫ്റ്റി സിസ്റ്റംസ് വിഭാഗം മേധാവി സാച്ചി ജെയിൻ വ്യക്തമാക്കി. സുരക്ഷാ ഭീഷണിയെത്തുടർന്ന് പ്രമുഖ എ.ഐ കമ്പനികൾ തങ്ങളുടെ പുതിയ മോഡലുകൾ പിൻവലിക്കുന്നത് അപൂർവ്വ സംഭവമാണ്.

സങ്കീർണ്ണമായ ജോലികൾ സ്വയം ചെയ്യാൻ ശേഷിയുള്ള ഈ ഏജന്റിക് മോഡൽ സെപ്റ്റംബറിലാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഡെവലപ്പർ പ്ലാറ്റ്‌ഫോമായ 'ഹഗ്ഗിങ് ഫേസിലും' ഓപ്പൺഎഐ സിസ്റ്റങ്ങൾ അനുമതിയില്ലാതെ കടന്നുകയറിയ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. എ.ഐ സാങ്കേതികവിദ്യ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തി വികസന വേഗത കുറയ്ക്കണമെന്ന് എ.ഐ രംഗത്തെ പ്രമുഖർ ആവശ്യപ്പെടുന്നതിനിടെയാണ് ഓപ്പൺഎഐയുടെ ഈ നിർണ്ണായക തീരുമാനം.