മെസേജുകൾ സ്ഥിരമായി പിൻ ചെയ്യാം; ഗ്രൂപ്പ് ചാറ്റുകൾക്കായി നാല് പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

  1. Home
  2. Tech

മെസേജുകൾ സ്ഥിരമായി പിൻ ചെയ്യാം; ഗ്രൂപ്പ് ചാറ്റുകൾക്കായി നാല് പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

whatsapp


ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനായി പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ച് ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. തിരക്കേറിയ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും പ്രധാനപ്പെട്ട വിവരങ്ങൾ വേഗത്തിൽ കണ്ടെത്താനും സഹായിക്കുന്നതാണ് മെറ്റയുടെ ഈ പുതിയ അപ്‌ഡേറ്റുകൾ.

പ്രധാന അപ്‌ഡേറ്റുകൾ ഇവയാണ്:

  • മെസേജുകൾ സ്ഥിരമായി പിൻ ചെയ്യാം: മുൻപ് സന്ദേശങ്ങൾ പിൻ ചെയ്യുമ്പോൾ 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെ സമയപരിധി ഉണ്ടായിരുന്നു. എന്നാൽ പുതിയ ഫീച്ചർ വഴി ഗ്രൂപ്പ് നിയമങ്ങൾ, പ്രധാന വിവരങ്ങൾ എന്നിവ സമയപരിധിയില്ലാതെ എക്കാലത്തേക്കും പിൻ ചെയ്തുവെക്കാം.
  • ചാറ്റ് ഹിസ്റ്ററി ഷെയറിങ്: പുതിയതായി ഗ്രൂപ്പിൽ ചേരുന്ന അംഗങ്ങൾക്ക് അവർ ജോയിൻ ചെയ്തതിന് ശേഷവും പഴയ ചാറ്റുകൾ ലഭ്യമാക്കാൻ അഡ്മിൻമാർക്ക് സാധിക്കും. ഇത് പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും.
  • ഗ്രൂപ്പ് സ്റ്റാറ്റസ് ഫീച്ചർ: എല്ലാ കോൺടാക്റ്റുകൾക്കും പകരം നിശ്ചിത ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രം കാണാവുന്ന രീതിയിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാൻ പുതിയ 'ഗ്രൂപ്പ് സ്റ്റാറ്റസ്' വഴി സാധിക്കും.
  • മെൻഷനുകളും റിപ്ലൈകളും ഫിൽട്ടർ ചെയ്യാം: അൺറീഡ് ചാറ്റുകളിൽ നിങ്ങളെ നേരിട്ട് മെൻഷൻ ചെയ്തതോ മറുപടി നൽകിയതോ ആയ സന്ദേശങ്ങൾ മാത്രം വേഗത്തിൽ തിരിച്ചറിയാൻ പുതിയ ഫിൽട്ടർ സഹായിക്കും.

ഉപയോക്താക്കളുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ആപ്പ് അനുഭവം കൂടുതൽ മികച്ചതാക്കുന്നതിനുമായി ഘട്ടങ്ങളായാണ് പുതിയ അപ്‌ഡേറ്റുകൾ ആഗോളതലത്തിൽ ലഭ്യമാക്കി തുടങ്ങുന്നത്.