ഇൻസ്റ്റഗ്രാം, ഫേസ്ബുക്, വാട്സാപ്പ് സേവനങ്ങൾക്കായി 'മെറ്റ വൺ' ഏകീകൃത സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചു

  1. Home
  2. Tech

ഇൻസ്റ്റഗ്രാം, ഫേസ്ബുക്, വാട്സാപ്പ് സേവനങ്ങൾക്കായി 'മെറ്റ വൺ' ഏകീകൃത സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചു

Meta


ഇൻസ്റ്റഗ്രാം, ഫേസ്ബുക്, വാട്സാപ്പ്, മെറ്റ എ.ഐ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം ഫീച്ചറുകൾക്കായി 'മെറ്റ വൺ' (Meta One) എന്ന പേരിൽ ഏകീകൃത സബ്സ്ക്രിപ്ഷൻ സംവിധാനം അവതരിപ്പിച്ച് മെറ്റ. പവർ യൂസർമാർ, ഉള്ളടക്ക നിർമാതാക്കൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ സേവനം. കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ, ബിസിനസ് ഫീച്ചറുകൾ, മികച്ച എ.ഐ ടൂളുകൾ എന്നിവ ഇതിലൂടെ ലഭ്യമാകും. അതേസമയം, സാധാരണ ഉപയോക്താക്കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി തന്നെ തുടരും.

ഇന്ത്യയിൽ വ്യക്തിഗത ഉപയോക്താക്കൾക്കുള്ള സിംഗിൾ-ആപ്പ് പ്ലാനുകൾ പ്രതിമാസം 79 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക് പ്ലസ്, വാട്സാപ്പ് പ്ലസ് എന്നിവയിൽ കസ്റ്റം ഫോണ്ടുകൾ, ആപ്പ് തീമുകൾ, മെച്ചപ്പെട്ട ചാറ്റ് സൗകര്യങ്ങൾ എന്നിവ ലഭിക്കും. കൂടുതൽ എ.ഐ ആവശ്യങ്ങൾക്കായി കോർ (549 രൂപ), പ്രീമിയ (1,950 രൂപ) എന്നീ ബണ്ടിൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഉള്ളടക്ക നിർമാതാക്കൾക്കും ബിസിനസുകൾക്കുമായി എസ്സൻഷ്യൽ (639 രൂപ), അഡ്വാൻസ്ഡ് (2,099 രൂപ) പ്ലാനുകളിൽ വെരിഫൈഡ് ബാഡ്ജ്, സെക്യൂരിറ്റി, ഓട്ടോമേറ്റഡ് കസ്റ്റമർ പിന്തുണ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. വലിയ സ്ഥാപനങ്ങൾക്കായുള്ള പ്ലാനുകൾ 20,990 രൂപ വരെയാണ്. ഭാവിയിൽ സ്മാർട്ട് ഗ്ലാസുകളിലേക്കും ഈ സബ്സ്ക്രിപ്ഷൻ വ്യാപിപ്പിക്കും.