ഇനി വലിയ വില നൽകേണ്ടിവരും; ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാൻ പണം ഈടാക്കാനൊരുങ്ങി മെറ്റ

  1. Home
  2. Tech

ഇനി വലിയ വില നൽകേണ്ടിവരും; ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാൻ പണം ഈടാക്കാനൊരുങ്ങി മെറ്റ

fb


പരസ്യം ഒഴിവാക്കുന്നതിനായി ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പെയ്ഡ് പതിപ്പുകൾ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. മെറ്റയുടെ യൂറോപ്പ്യൻ യൂണിയനിലെ ഉപഭോക്താകൾക്ക് വേണ്ടിയാണ് പുതിയ പതിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനുകൾക്കായി പണമടയ്‌ക്കുന്നവരുടെ ആപ്പുകളിൽ പരസ്യങ്ങൾ കാണില്ല. എന്നാൽ മെറ്റ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നൽകിയിട്ടില്ല.

പെയ്ഡ് പതിപ്പുകൾക്കായി ഉപഭോക്താകൾ എത്ര രൂപ നൽകണമെന്നും പെയ്ഡ് പതിപ്പിനെ കുറിച്ചുളള മറ്റുളള വിവരങ്ങളും മെറ്റ ഇതുവരെ നൽകിയിട്ടില്ല. ഈ പതിപ്പിനൊപ്പം സൗജന്യ പതിപ്പുകളും തുടരുമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യവിതരണത്തിന് ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളാണ് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നത്. യൂറോപ്പിലെ ജിഡിപിആർ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതക്ക് സംരക്ഷണം നൽകുന്നു. സൗജന്യ സേവനമാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇതുവരെ നൽകി വന്നത്. ഉപഭോക്താക്കൾ കാണുന്ന പരസ്യങ്ങളും ലഭിക്കുന്ന വിവരങ്ങളുമായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ ഇത് നിർത്തലാക്കുന്നതോടെ വരുന്ന നഷ്ടം നികത്താനാണ് പണമടച്ചുള്ള പതിപ്പുകളെക്കുറിച്ച് മെറ്റ ആലോചിച്ചു തുടങ്ങിയത്.