നാനോ ബനാന 2; ജെമിനിയുടെ പുത്തൻ എഐ വിസ്മയം അവതരിപ്പിച്ച് ഗൂഗിൾ
എഐ ലോകത്ത് തരംഗമായ നാനോ ബനാനയുടെ രണ്ടാം പതിപ്പ് ഗൂഗിൾ അവതരിപ്പിക്കുന്നു. ജെമിനി ചാറ്റ്ബോട്ടിനെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നാനോ ബനാനയുടെ പുതിയ പതിപ്പ് 'ജെമിനി 3.1 ഫ്ലാഷ് ഇമേജ്' എന്ന പേരിലും അറിയപ്പെടും. ലളിതമായ നിർദ്ദേശങ്ങൾ പോലും കൃത്യമായി പാലിച്ച് മനോഹരമായ ചിത്രങ്ങൾ നിർമ്മിക്കാനുള്ള കഴിവാണ് നാനോ ബനാനയെ ഉപയോക്താക്കളുടെ പ്രിയപ്പെട്ടതാക്കിയത്.
നാനോ ബനാനയുടെ ആദ്യ പതിപ്പും പിന്നീട് വന്ന നാനോ ബനാന പ്രോയും ഇമേജ് എഡിറ്റിംഗിലും ജനറേഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്. ഈ രണ്ട് പതിപ്പുകളുടെയും കരുത്ത് ഒന്നിച്ചുചേർത്താണ് നാനോ ബനാന 2 എത്തുന്നത്. നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം വെബിൽ നിന്നുള്ള വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാനും ഇതിന് സാധിക്കും.
ഏറ്റവും വേഗമേറിയ ഇമേജ് ജനറേഷൻ ടൂൾ ആയിരിക്കും നാനോ ബനാന 2 എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. അസാമാന്യ ബുദ്ധിസാമർത്ഥ്യവും വേഗതയും ഒത്തിണങ്ങുന്ന ഈ പുതിയ പതിപ്പ് എഐ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗൂഗിൾ അറിയിച്ചു.
